മാർപാപ്പ നിയമിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററേയും അദ്ദേഹത്തിന്റെ തീരുമാനങ്ങളെയും അതീവ നിന്ദ്യമായി അപമാനിച്ചിട്ട് മാർപാപ്പയുടെ കീഴിൽ സ്വതന്ത്രസഭയാകുമെന്നു പറഞ്ഞു ജനത്തെ കബളിപ്പിക്കാനുള്ള ശ്രമമായിരുന്നു അൽമായ മുന്നേറ്റത്തിന്റെ പേരിൽ ഇന്നലെ അരങ്ങേറിയത്. മാർപാപ്പ രണ്ടു പ്രാവശ്യം കത്തെഴുതുകയും ഒരു തവണ വീഡിയോ സന്ദേശം നൽകുകയും ചെയ്തിട്ടും പരിശുദ്ധ പിതാവിന്റെ അധികാരത്തെ വെല്ലുവിളിച്ച് അനുസരണവ്രതം ലംഘിച്ചുകൊണ്ട് ലോകമെമ്പാടും കത്തോലിക്കാസഭയുടെ അച്ചടക്കത്തെ പരിഹാസ്യവിഷയമാക്കിയവരാണ് മാർപാപ്പയുടെ കീഴിൽ സ്വതന്ത്രസഭയാകാൻ ശ്രമിക്കുന്നത് എന്നത് വിരോധാഭാസമാണ്. പേപ്പൽ ഫ്ലാഗുകളും പിടിച്ച് മാർപാപ്പയെ വേദനിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുന്നവർക്ക് ദൈവവിശ്വാസമോ പാപബോധമോ ഇല്ലെന്നതാണു വാസ്തവം. വിശ്വാസവും പ്രബുദ്ധതയുമുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ നല്ലവരായ വിശ്വാസികൾക്ക് ഇത്തരം ഗൂഢ തന്ത്രങ്ങൾ തിരിച്ചറിയാൻ കഴിയും.
“അവരെല്ലാവരും ഒന്നാകാൻ” പ്രാർത്ഥിച്ച നമ്മുടെ കർത്താവിന്റെ സഭയെ പിളർത്താനുള്ള ആഹ്വാനം നൽകുകവഴി ഈ സമരനേതാക്കൾക്ക് സഭയോടോ മാർപാപ്പയോടോ യാതൊരുവിധ പ്രതിബദ്ധതയുമില്ലെന്നു തെളിഞ്ഞിരിക്കുന്നു. സഭയുടെ നന്മയ്ക്കുവേണ്ടി വലിയ ത്യാഗം ചെയ്ത മഹാരഥന്മാരായ അൽമായ നേതാക്കളുടെ സ്ഥാനത്താണ് വിദ്വേഷപ്രചരണം നടത്തി സഭയെ പിളർത്താൻ ആവേശഭരിതരാകുന്ന അഭിനവ’നേതാക്കൾ’.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m