മതേതര മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന സ്ഥാനാർഥികളെ തിരഞ്ഞെടുക്കാൻ ആഹ്വാനവുമായി ഇന്തോനേഷ്യൻ ബിഷപ്പ് സമ്മേളനം

Select candidates who emphasize secular values : Indonesian Bishops’ Conference

ജക്കാർത്ത: പ്രാദേശിക തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, നിയമങ്ങൾ പാലിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നല്ല ഉൾക്കാഴ്ചകൾ പ്രകടിപ്പിക്കുന്ന സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ കത്തോലിക്കരോട് ഇന്തോനേഷ്യൻ ബിഷപ്പ് സമ്മേളനം (കെ.ഡബ്ലു.ഐ) ആഹ്വാനം ചെയ്തു. ഡിസംബർ 9-നാണ് 224 ജില്ലകളിലും 37 മുൻസിപ്പാലിറ്റികളിലുമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 23-ന് നടത്താൻ നിശ്ചയിച്ച തിരഞ്ഞെടുപ്പ് കോവിഡ് മഹാമാരി കാരണം മാറ്റി വെയ്ക്കുകയായിരുന്നു. ഇന്തോനേഷ്യയിൽ ക്രൈസ്തവ വിശ്വാസം പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും സമ്മേളനത്തിൽ പ്രത്യേക പരാമർശ്ശമുണ്ടായിരുന്നു.

ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തീവ്രവാദം, മോഷണം, അഹിഷ്ണത എന്നിവയ്ക്കെതിരെ പോരാടാനുള്ള സ്ഥാനാർഥികൾക്ക് വോട്ട് നൽകാൻ വിശ്വാസികൾ ശ്രമിക്കണമെന്നും സമ്മേളനത്തിൽ ബിഷപ്പുമ്മാർ ആവശ്യപ്പെട്ടു. ജനാധ്യപത്യത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമായ വ്യാജവാർത്തകൾ എന്നിവയാൽ സ്വാധീനിക്കപ്പെടരുതെന്നും ബിഷപ്പ് സമ്മേളനം കത്തോലിക്കാ വോട്ടർമാരെ ഓർമ്മിപ്പിച്ചു. കത്തോലിക്കാ ഭൂരിപക്ഷമുള്ള ഈസ്റ്റ് നൂസ തെൻഗാരെ പ്രവിശ്യയിലെ നോർത്ത് സെൻട്രൽ തിമോർ ജില്ലയുടെ ഡെപ്യുട്ടി ചീഫ് മത്സരിക്കുന്ന യൂസബിയസ് ബിൻസാസിയിൽ വിശ്വാസമുണ്ടെന്നും സമ്മേളനത്തിൽ ബിഷപ്പുമ്മാർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group