വൈദ്യുതി സേവന നിരക്കിലും ഷോക്ക്: 10% കൂട്ടി കെ.എസ്.ഇ.ബി, വര്‍ദ്ധന ഇന്നലെ പ്രാബല്യത്തില്‍

നിരക്ക് വർദ്ധനയ്ക്ക് പിന്നാലെ സേവന നിരക്കും 10 ശതമാനം കൂട്ടി പൊതുജനത്തിനുമേല്‍ കെ.എസ്.ഇ.ബിയുടെ ഇരട്ട പ്രഹരം.

പുതിയ നിരക്ക് ഇന്നലെ മുതല്‍ നിലവില്‍ വന്നു. പുതിയ കണക്ഷൻ, മീറ്റർ മാറ്റിവയ്ക്കല്‍, ഉടമസ്ഥാവകാശം മാറ്റല്‍ എന്നിവയ്ക്കെല്ലാം ബാധകമാണ്.

2018 ഏപ്രിലിലാണ് ഇതിനു മുമ്ബ് സേവന നിരക്കുകള്‍ കൂട്ടിയത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും 100 വാട്ടിന് താഴെ ഉപയോഗിക്കുന്നവർക്കും കണക്ഷൻ സൗജന്യമായി നല്‍കുന്നത് തുടരും.

പ്രതിവർഷം 30 ലക്ഷത്തിലേറെ പേരാണ് പുതിയ കണക്ഷനോ കണക്ഷൻ മാറ്റാനോ അപേക്ഷിക്കുന്നത്. ഇതിന്റെ ഇരട്ടിയിലേറെ പോസ്റ്റ് മാറ്റിവയ്ക്കാനുള്ള അപേക്ഷ വരുന്നുണ്ട്.

പ്രതിവർഷം ആയിരം കോടി നഷ്ടത്തിലാണ് കെ.എസ്.ഇ.ബി. താരിഫ് വർദ്ധനയിലൂടെ 720 കോടിയും അധിക സേവന നിരക്കിലൂടെ ബാക്കി നഷ്ടവും നികത്താമെന്നാണ് കണക്കുകൂട്ടല്‍. 60 വരെ വർദ്ധന തേടിയാണ് കഴിഞ്ഞ വർഷം റഗുലേറ്ററി കമ്മിഷനെ സമീപിച്ചത്.

സംസ്ഥാനത്ത് ഒന്നേകാല്‍ കോടി ഗാർഹിക കണക്ഷനുണ്ട്. 2023 നവംബറിലാണ് വൈദ്യുതിക്ക് യൂണിറ്റിന് 20 പൈസ കൂട്ടിയത്. ഒപ്പം യൂണിറ്റിന് 19 പൈസ സർചാർജ്ജും ഈടാക്കുന്നുണ്ട്.

പുതിയ കണക്ഷൻ നല്‍കുമ്ബോള്‍ മീറ്റർ ചാർജ്ജ്, വയർ ചെലവ്, പോസ്റ്റുകളുടെ വില, സൂപ്പർവിഷൻ ചാർജ്ജ്, സർവ്വീസ് ചാർജ്ജ്, ജി.എസ്.ടി എന്നിവ നല്‍കണം. പത്തു ശതമാനം വർദ്ധനയാണെങ്കിലും മൊത്തം ചെലവ് 15 മുതല്‍ 20 ശതമാനം വരെ അധികാമാകുമെന്നുറപ്പ്.

നിരക്ക് നിലവിലേതും കൂടുന്നതും (ബ്രാക്കറ്റില്‍) ചുവടെ :

 എല്‍.ടി 5 കിലോവാട്ട് സിംഗിള്‍ഫേസ് കണക്ഷൻ: നിലവില്‍ 2100 രൂപ, (ഇനി 2450രൂപ)

 10 കിലോവാട്ട് സിംഗിള്‍ ഫേസ് കണക്ഷൻ: 4950 (5650)

 25 കിലോവാട്ട് ത്രീഫേസ് കണക്ഷൻ: 16300 (17400)

 50 കിലോവാട്ട് ത്രീഫേസ് കണക്ഷൻ: 24450 (26800)

 സിംഗിള്‍ഫേസ് പോസ്റ്റ് മാറ്റിയിടല്‍: 7300 (7547)

 സിംഗിള്‍ഫേസ് പോസ്റ്റ് വിത്ത് സ്റ്റേ: 8900 (11706)

 ത്രീഫേസ് പോസ്റ്റ് മാറ്റിയിടല്‍: 8400 (9365)

 ത്രീഫേസ് പോസ്റ്റ് വിത്ത് സ്റ്റേ: 9950 (12508)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group