വൈദികരത്നം ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ അന്തരിച്ചു; സംസ്കാര ശുശ്രൂഷകൾ 12ന്

സീറോ മലബാര്‍ സഭ വൈദികരത്നം പദവി നല്‍കി ആദരിച്ച എം‌എസ്‌ടി സമൂഹാംഗം ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ (99) അന്തരിച്ചു.

ഭൗതികശരീരം നാളെ വൈകുന്നേരം നാല് മുതൽ സെന്റ് തോമസ് മിഷ്ണറി സമൂഹത്തിന്റെ കേന്ദ്രഭവനമായ മേലമ്പാറ ദീപ്തി ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷകൾ 12നു രാവിലെ 9.30ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെയും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും എം‌എസ്‌ടി ഡയറക്ടർ ജനറൽ ഫാ. വിൻസെന്റ് കദളിക്കാട്ടിൽപുത്തൻപുരയുടെയും മുഖ്യകാമികത്വത്തിൽ നടക്കും.

1955 ലാണ് ഫാ.സെബാസ്റ്റ്യൻ പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് പാലാ രൂപതയിലെ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും സെന്റ് തോമസ് മിഷനറി സമൂഹത്തിന്റെ മൈനർ സെമിനാരിയിലുമായി അനേകം വൈദിക വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. എംഎസ്ടി സമൂഹത്തിന്റെ ഡയറക്‌ടർ ജനറലായും സേവനമനുഷ്ഠിച്ചു. 25 മെത്രാന്മാരും അഞ്ഞൂറിലധികം വൈദികരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായുണ്ട്.

ലളിതമായ ജീവിതശൈലിയും മാതൃകാജീവിതവും സഭയ്ക്ക് വ്യത്യസ്തമായ രീതിയിൽ നൽകിയ സംഭാവനകളും കണക്കിലെടുത്ത് സീറോ മലബാർ സഭ അദ്ദേഹത്തെ 2016ൽ വൈദികരത്നം പുരസ്‌കാരം നൽകി ആദരിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group