സൈബർ ലോകത്ത് വ്യാപകമായി ‘സിം ക്ലോണിംഗ്’ തട്ടിപ്പ്

ഒറ്റപ്പാലം: ഉടമയറിയാതെ ഫോണ്‍ നമ്പർ ദുരുപയോഗം ചെയ്ത് ഓണ്‍ലൈൻ രംഗത്ത് തട്ടിപ്പ് നടത്തുന്ന ‘സിം ക്ലോണിംഗ് ‘ വ്യാപകമാകുന്നു.

ഒരാളുടെ മൊബൈല്‍ ഫോണ്‍ നമ്ബറില്‍ നിന്ന് അവരറിയാതെ മറ്റൊരാളെ വിളിക്കാനും സന്ദേശങ്ങള്‍ അയയ്ക്കാനും കഴിയുന്ന തരത്തില്‍ ‘സിം ക്ലോണിംഗ്’ ഉപയോഗിച്ചാണ് പുതിയ സൈബർ തട്ടിപ്പ്. ഒറ്റപ്പാലത്ത് യുവാവ് ‘സിം ക്ലോണിംഗിന്’ ഇരയാക്കപ്പെട്ട സംഭവത്തിലടക്കം സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ പുതിയ തട്ടിപ്പ് മനസിലായത്. കൊല്ലം സ്വദേശിയായ സ്ത്രീക്ക് ഒറ്റപ്പാലത്തെ യുവാവിന്റെ നമ്ബറില്‍ നിന്നു നിരന്തരം ഫോണ്‍ വിളികള്‍ വരുന്നുവെന്നതായിരുന്നു പരാതി. നിരപരാധിത്വം തെളിയിക്കാനായി യുവാവ് തന്റെ കോള്‍ വിവരങ്ങള്‍ അറിയാൻ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളെ സമീപിച്ചപ്പോഴാണ് അത്തരം ഒരു കോള്‍ ഈ സിമ്മില്‍ നിന്നു പോയിട്ടില്ലെന്ന മറുപടി ലഭിച്ചത്. ഇതോടെ യുവാവ് സൈബർ വിഭാഗത്തെ സമീപിച്ച്‌ പരാതി നല്‍കി.

കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണ്‍ സേവനദാതാവിന്റെ ഒറ്റപ്പാലം നഗരത്തിലെ ഡീലറെ കബളിപ്പിച്ച്‌ ബാങ്ക് അക്കൗണ്ടിലെ 5000 രൂപ ദുരുപയോഗം ചെയ്ത് 11 മൊബൈല്‍ നമ്ബറുകള്‍ തട്ടിപ്പു സംഘം റീ ചാർജ് ചെയ്തിരുന്നു. തട്ടിപ്പുസംഘം ഉപയോഗിക്കുന്നതെന്നു കരുതുന്ന ഈ 11 നമ്ബറുകളും സിം ക്ലോണ്‍ ചെയ്യപ്പെട്ടവയാണെന്ന സംശയവും ബലപ്പെടുകയാണ്. അന്വേഷണം യഥാർഥ ഉടമ യിലെത്തുമ്ബോള്‍ ഈ തട്ടിപ്പുകളെ സംബന്ധിച്ച്‌ ഇവർ അറിയാത്ത സാഹചര്യമാകുമെന്നാണ് സൈബർ പൊലീസിന്റെ നിഗമനം.

ഫോണിന്റെ നിയന്ത്രണം പൂർണമായും മറ്റൊരാള്‍ക്കു കൂടി ലഭിക്കുന്ന സിം ക്ലോണിംഗ് സംവിധാനത്തില്‍ പലപ്പോഴും ഉടമയ്ക്ക് പോലും അറിയാൻ കഴിയില്ല. ഫോണില്‍ വരുന്ന എസ്.എം.എസ് സന്ദേശങ്ങളും മറ്റും ശ്രദ്ധിക്കാത്തവർക്കു ക്ലോണിംലൂഗിടെ തന്റെ നമ്ബർ മറ്റൊരാള്‍ ഉപയോഗിക്കുന്നതു തിരിച്ചറിയാനും പ്രയാസമായിരിക്കും. നിയമ കുരുക്കില്‍പ്പെടുമ്ബോഴാണ് പലരും ഇത്തരം തട്ടിപ്പിന് വിധേയമായ കാര്യം തിരിച്ചറിയുക. പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് സിം ക്ലോണ്‍ ചെയ്യുന്നത്. സോഫ്റ്റ് വെയറിന്റെ സഹായത്തോടെ യഥാർഥ ഉടമയ്ക്ക് സന്ദേശം അയച്ചു ലിങ്കുകള്‍ നല്‍കും. ഇവയില്‍ കയറിയാല്‍ ലഭിക്കുന്ന ഒ.ടി.പി നമ്ബർ നല്‍കുതോടെ ഫോണ്‍ നമ്ബറിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ പക്കലാകും. പിന്നെ യഥാർഥ ഉടമയ്ക്ക് വരുന്ന ഫോണുകളും സന്ദേശങ്ങളുമെല്ലാം തട്ടിപ്പുകാർക്കു കൂടി ലഭിച്ചു തുടങ്ങും.

ജാഗ്രത വേണം :

ഫോണില്‍ വരുന്ന പരിചിതമല്ലാത്ത ലിങ്കുകളില്‍ കയറുകയോ ഒ.ടി.പി നമ്ബർ നല്‍കുകയോ ചെയ്യരുത്

അസാധാരണമായ രീതിയില്‍ ഒ.ടി.പി സന്ദേശങ്ങളും ലിങ്കുകളും തുടർച്ചയായി വരുന്നതുകണ്ടാല്‍ ജാഗ്രത വേണം

ഉടമയറിയാതെ സ്വന്തം നമ്ബറില്‍ നിന്നു മറ്റൊരാള്‍ക്കു കോളോ സന്ദേശങ്ങളോ പോയെന്നറിഞ്ഞാല്‍ ഉടൻ പൊലീസിനെ സമീപിക്കണം

 ടെലികോം സേവ നദാതാവിനെ സമീപിച്ചു സിം ബ്ലോക്ക് ചെയ്ത് ഡ്യൂപ്ലിക്കറ്റ് സിം എടുത്താല്‍ ക്ലോണിംഗ് കുരുക്കില്‍ നിന്ന് ഒഴിവാകാനാകും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m