എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.

മുൻവർഷത്തേക്കാള്‍ 11 ദിവസം നേരത്തെയാണ് ഇക്കുറി ഫലം വരുന്നത്.

പരീക്ഷകള്‍ പൂർത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം വരുന്നത്. www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം ഫലം ലഭ്യമാകും.

99.70 ആയിരുന്നു കഴിഞ്ഞ കൊല്ലത്തെ വിജയശതമാനം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കുറി അത് കൂടുമോ കുറയുമോ എന്നതാണ് പ്രധാന ചോദ്യം. 4,27,105 വിദ്യാർഥികള്‍ ഫലം കാത്തിരിക്കുന്നുണ്ട്. ഇതില്‍ 2,17,525 പേർ ആണ്‍കുട്ടികളും 2,09,580 പേർ പെണ്‍കുട്ടികളുമാണ്.

70 ക്യാമ്ബുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയത്തിന്റെ ഭാഗമായി. ഫലം വന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രവേശന നടപടി ആരംഭിക്കാനാണ് വകുപ്പിന്റെ തീരുമാനം.

എസ്.എസ്.എല്‍.സി / ഹയർ സെക്കൻഡറി/ വി.എച്ച്‌.എസ്.ഇ ഫലങ്ങളറിയാൻ ‘സഫലം 2024′ എന്ന മൊബൈല്‍ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. എസ്.എസ്.എല്‍.സി-യുടെ വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോർട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈല്‍ ആപ്പിലും’റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2024’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m