ആണവായുധ നിരോധന ഉടമ്പടിയിൽ ഒപ്പുവെ യ്ക്കാൻ ഓസ്‌ട്രേലിയയോട് അഭ്യർത്ഥിച്ച് ACBC

ആണവായുധ ഉപയോഗം വികസനം സ്റ്റോക്ക് പൈലിംഗ് ഉൽപാദനം സ്റ്റേഷനിങ് തുടങ്ങി നിരവധികാര്യങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന ആണവായുധ കരാറിൽ ഒപ്പുവെയ്ക്കാൻ ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടുകൊണ്ട് ACBC ( ആസ്ട്രേലിയൻ ബിഷപ്പ് കോൺഫെറെൻസ് ) പ്രധാനമന്ത്രി സ്കോർട് മൊറിസിന് കത്തയച്ചു. 2017 ൽ അംഗീകരിച്ച ഉടമ്പടി ജനുവരി 22 ന് പ്രാബല്യത്തിന് വന്നിരുന്നു . ഇതുവരെ 51 രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ ഓസ്‌ട്രേലിയ ഉടമ്പടിയിൽ ഒപ്പ് വെയ്ക്കാത്തത്ത് നിരാശ ജനകമാണെന്ന് ACBC അയച്ച കത്തിൽ പറയുന്നു . ലോകത്ത് സമാധാനത്തിനും സുരക്ഷിതത്വത്തിനും ഒരു അടിത്തറ തീർക്കുവാൻ ഉതകുന്നതാണ് ഈ ഉടമ്പടി എന്നും ആണവായുധങ്ങളുടെ തുടർച്ചയായ ലഭ്യത മനഃപൂർവ്വമോ ആകസ്മികമോ ആയ ഉപയോഗത്തിലേക്ക് വഴിവെച്ചേക്കും. അതുകൊണ്ട് തന്നെ ആണവായുധ നിരോധനത്തിനുള്ള ഒപ്പ് വെച്ചുകൊണ്ട് ഓസ്‌ട്രേലിയ ആണവായുധങ്ങളുമായുള്ള ഇടപാടുകളിൽ നിന്നും പിന്മാറാനുള്ള സമയമാണ് ഇത് എന്നും ആസ്ട്രേലിയൻ ബിഷപ്പ് കോൺഫറൻസ്‌ പ്രധാനമന്ത്രിക്കയച്ച കത്തിൽ അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group