October 27 – വിശുദ്ധ ഫ്ലൂമെന്റിയോസ്

308- മുതൽ 380- വരെയാണ് വിശുദ്ധ ഫ്ലൂമെന്റായോസിന്റെ  ജീവിത കാലഘട്ടം. ടൈറലിലെ മെറാപ്പൂയൂസിന്റെ സഹോദ പുത്രന്മാരായ ഫ്ലൂമെന്റാസീയൂസും എദോസൂസും ഫിനീഷ്യൻ സഹോദരന്മാരാണ്. അബിസീനിയായിൽ ക്രൈസ്തവ  വിശ്വാസം എത്തിച്ചതിൽ മുഖ്യ പങ്കുവഹിച്ചതും ഇവരാണ്. ബാലന്മാരായിരിക്കെ അമ്മാവനായ മെട്രോപീയൂസിനൊപ്പം ചെങ്കടലിൽക്കൂടി എത്യോപ്യയിലേക്ക് യാത്ര നടത്തി. ഡയമണ്ടും മറ്റ് അമൂല്യ വസ്തുക്കളും ശേഖരിക്കുക എന്നതായിരുന്നു യാത്രയുടെ ഉദ്ദേശം. യാത്രാമധ്യേ  ഭക്ഷണം ശേഖരിക്കാൻ വേണ്ടി ഒരു തീരത്തു കപ്പൽ അടുപ്പിച്ചു. ആ  പ്രദേശത്തെ ആളുകൾ ഏദോസിയോസിനെയും ഫ്ലൂമെന്റോയോസിനെയും ഒഴികെ കപ്പലിലെ മുഴുവൻ യാത്രക്കാരെയും കൊലപ്പെടുത്തി. ബാലൻമ്മാരായ ഫിനീഷ്യൻ സഹോദരൻമ്മാരുടെ നിഷ്ക്കളങ്കതയും പ്രായവും, അഴകും
പരിഗണിച്ചു പരിസരവാസികൾ അവരെ കൊലപ്പെടുത്തിയില്ല. പകരം അസൂമായിലെ രാജാവിന്റെ അടുക്കൽ എത്തിച്ചു. രാജാവിന്റെ ഏതാണ്ട് 316- കാലഘട്ടത്തിലാണ് ഈ സംഭവവികാസങ്ങൾ. കുട്ടികളെ ഇഷ്ടപ്പെടുകയും അവരെ വിവിധ ചുമതലകൾ ഏൽപ്പിക്കുകയും ചെയ്തു. ഫ്ലൂമെന്റായോസിനെ സ്റ്റേറ്റ് സെക്രട്ടറിയും ഖജാൻജിയുമാക്കുകയും എദോസിയൂസിനെ  രാജാവിന്റെ ഭക്ഷണ മേശയുടെ ചുമതലയും ഏൽപ്പിച്ചു. രാജാവിന്റെ അവസാന കാലഘട്ടത്തിലാണ് അവർക്ക് സ്വാതന്ത്രം നൽകിയത്.  

 എന്നാൽ രാഞ്ജി അവരുടെ സേവനം തുടർന്ന് ആവശ്യപ്പെടുകയും ചെയ്തു. അധികാരികൾക്കിടയിലെ സ്വാധീനമുപയോഗിച് ക്രിസ്തുമതം പ്രചരിപ്പിക്കാൻ അവർ ശ്രമിച്ചിരുന്നു. അവർ ക്രിസ്ത്യൻ വ്യാപാരികളെ തങ്ങളുടെ അധികാര പരിധിയിൽ കൂടുതലായി പ്രോത്സാഹിപ്പിക്കുകയും അവരിലൂടെ ക്രിസ്തീയ വിശ്വാസത്തിനും ആരാധനകൾക്കും അനുവാദം നേടിയെടുക്കുകയും ചെയ്തു.

ക്രിസ്തുമതത്തിലേക്ക് അനേകരെ പരിവർത്തനം ചെയ്യാൻ ഈ കാലഘട്ടത്തിൽ അവർക്ക് സാധിച്ചു. രാജകുമാരന് പ്രായപൂർത്തിയായപ്പോൾ എദോസിയോസ് , ടൈറിലുള്ള തന്റെ ബന്ധുക്കളുടെ അടുത്തേക്ക് തിരിച്ചു വന്നിട്ടില്ല. എന്നാൽ ഫ്ലൂമെന്റിയോസ്, അലക്സൻഡ്രിയ വരെ എദോസിയൂസിനെ പിന്തുടരുകയും വിശുദ്ധ അത്തനാസിയൂസിനോട് ഒരു മെത്രാനെയും കുറച്ചു വൈദികരെയും അബീസ്സിനിയായിലേക്ക് അയക്കാൻ ആവശ്യപ്പെടുകയും ചെയ്തു.      

ഫ്ലൂമെന്റിയൂസിന്റെ തീക്ഷണതയും സമീപനവും അത്തനാസിയൂസിന് വ്യക്തമാവുകയും 328-ൽ ഫ്ലൂമെന്റിയോസിനെ മെത്രാനായി വാഴിക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങൾ എല്ലാം നടന്നത് 340-നും 346-നും ഇടയിലാണെന്ന് കണക്കാക്കുന്നു. പിന്നീട് അബീസ്സിനിയായിലേക്ക് തിരിച്ചു വന്ന വിശുദ്ധൻ,  അക്സുമിൽ തന്റെ മെത്രാൻ ഭരണം ആരംഭിക്കുകയും ഒപ്പം അപ്പോളത്തെ രാജാവായ ഐസാനാസിനെ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രഘോഷണാർദ്ധം ജ്ഞാനസ്നാനം സ്വീകരിപ്പിക്കുകയും ചെയ്തു. ക്രിസ്തുമതെത്തിന്റെ വ്യാപനം പിന്നീട്  അബീസ്സിനിയായിൽ വളരെപ്പെട്ടെന്നായിരുന്നു. നിരവധി ദേവാലയങ്ങൾ സ്ഥാപിക്കുകയും അബീസ്സിനിയാ മുഴുവൻ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു.

 അവിടുത്തെ ജനങ്ങൾ അദ്ദേഹത്തെ അബൂന (ഞങ്ങളുടെ പിതാവ് ) അല്ലെങ്കിൽ അബ്ബാ സലാമ (സമാധാനത്തിന്റെ പിതാവ്) എന്ന പേരുകളിലായിരുന്നു വിളിച്ചിരുന്നത്. അബീസ്സിനിയൻ സഭാധികാരി ഇപ്പോഴും  ഈ  പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. ലാറ്റിൻ സമൂഹം  ഈ  വിശുദ്ധന്റെ തിരുനാൾ ഒക്ടോബർ 27-നും ഗ്രീക്കുകാർ നവംബർ 30-നും കോപ്റ്റിക്ക് ക്രിസ്ത്യാനികൾ ഡിസംബർ 18-നുമാണ് ആഘോഷിക്കുന്നത്.