കർദ്ദിനാൾ തിരുസംഘത്തിലേക്ക് പുതിയതായി 13 പേർ കൂടി

വത്തിക്കാൻ സിറ്റി: കർദ്ദിനാൾ തിരുസംഘത്തിലേക്ക് പുതിയതായി 13 പേരെ കൂടി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുത്തു. ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കുശേഷമാണ്  വാഷിംഗ്ടൺ ആർച്ച് ബിഷപ്പ് വിൽട്ടൺ ഗ്രിഗറി ഉൾപ്പെടെ 13 പുതിയ കർദിനാൾമാരെ തിരഞ്ഞെടുക്കാൻ തീരുമാനമായതായി  ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. 2019 ൽ വാഷിംഗ്ടൺ ആർച്ച് ബിഷപ്പായി നിയമിതനായ ഗ്രിഗറി  കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ ബിഷപ്പാണെന്നതും ശ്രദ്ധേയമാണ്. സെപ്റ്റംബറിൽ ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്ത മാൾട്ടീസ് ബിഷപ്പ് മരിയോ,  ഇറ്റാലിയൻ ബിഷപ്പ് മാർസെല്ലോ സെമെറാരോ എന്നിവരെയും ഉൾപ്പെടുത്താൻ തീരുമാനമായി.

1980 മുതൽ മാർപ്പാപ്പ കുടുംബത്തിന്റെ പ്രസംഗകനായി സേവനമനുഷ്ഠിച്ചിട്ടുള്ള റാണിറോ കാന്റലമെസ്സയ്ക്ക് ഭാവിയിലെ കോൺക്ലേവിൽ പ്രായാധിക്യത്താൽ വോട്ടവകാശം നഷ്ടമാവും.റുവാണ്ടയിലെ കിഗാലിയിലെ ആർച്ച് ബിഷപ്പ് അന്റോയിൻ കമ്പന്ദ; ഫിലിപ്പൈൻസിലെ കാപ്പിസിലെ ആർച്ച് ബിഷപ്പ് ജോസ് ഫ്യൂർട്ടെ അഡ്‌വിൻകുല; ബിഷപ്പ് കൊർണേലിയസ് സിം, ചിലിയിലെ സാന്റിയാഗോയിലെ ആർച്ച് ബിഷപ്പ് സെലസ്റ്റിനോ, എയ്സ് ബ്രാക്കോ എന്നിവരും കർദിനാൾ സംഘത്തിലേക്ക് ചേർക്കപ്പെട്ടു. അടുത്ത മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ ഈ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒൻപത്  അംഗങ്ങൾക്ക് മാത്രമേ വോട്ടാവകാശമുണ്ടാവൂ.