തൃശ്ശൂർ: തൃശ്ശൂരിലെ വിവിധ ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് 5 ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണം പിടികൂടിയത്.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നാല് സ്ക്വാഡുകള്‍ ആയി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 21 ഹോട്ടലുകള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാൻ നോട്ടീസ് നല്കി. 5 ഹോട്ടലുകള്‍ക്ക് പിഴ അടപ്പിച്ചു. രാമവർമപുരം ബെ ലീഫ്, ഈസ്റ്റ് ഫോർട്ടിലെ നവ്യ റസ്റ്റോറന്റ്, കൊക്കാലെയിലെ നാഷണല്‍ സ്റ്റോർ, പൂങ്കുന്നത്തെ അറേബ്യൻ ട്രീറ്റ്, വെസ്റ്റ് ഫോർട്ടിലെ കിൻസ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group