മുനമ്പത്ത് തീറ് വാങ്ങിയ ഭൂമിയിൽ നിന്ന് മത്സ്യത്തൊഴിലാളികളെ കുടിയിറക്കാനുള്ള നീക്കം മനുഷ്യാവകാശ ലംഘനമാണെന്നും, 600 ഓളം മത്സ്യത്തൊഴിലാളി കുടുംബാഗങ്ങളുടെ അവകാശം നിഷേധിച്ച് ഭൂമി കയ്യടക്കാനുള്ള വഖഫ് ബോർഡ് നീക്കത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ വഞ്ചനാപരമാണെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
കേരളത്തിൻ്റെ രക്ഷകരെന്ന് വാഴ്ത്തിയ മത്സ്യത്തൊഴിലാളികൾക്ക് കാടൻ നിയമം മൂലം ഭൂമി ഇല്ലാതാകുമ്പോൾ അവരുടെ പക്ഷം ചേരാൻ രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കാത്തത് ഭീരുത്വമാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഒരു ജനസമൂഹത്തെ ഒറ്റിക്കൊടുക്കുന്ന രാഷ്ട്രീയനേതാക്കന്മാരുടെ മുഖം മതേതരത്വത്തിന് ഭൂഷണമല്ല.ഈ വിഷയത്തിൽ ഇടത് – വലത് രാഷ്ട്രീയ പാർട്ടികൾ പരസ്യ നിലപാട് വ്യക്തമാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m