ശാരീരികമായി വൈകല്യമുള്ളവർ തങ്ങളുടെ ഇച്ഛാശക്തിയിലൂടെ പ്രതിസന്ധികളെ തരണം ചെയ്യണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി കോട്ടയം ജില്ലാ സ്പെഷ്യല്‍ എംപ്ലോയിമെന്റ് ഓഫീസുമായി സഹകരിച്ച് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച തൊഴില്‍ ബോധവല്‍ക്കരണ പരിപാടിയുടെയും സ്പെഷ്യല്‍ എംപ്ലോയിമെന്റ് രജിസ്ട്രേഷന്‍ കാമ്പയിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഒരുക്കുന്നതിലൂടെ ഇത്തരം വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നന്മയുടെയും പ്രതീക്ഷയുടെയും പുതിയ കിരണങ്ങള്‍ സമ്മാനിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group