ക്രിസ്തുവിന്റെ സന്ദേശവാഹകരാകണം അധ്യാപകര്‍ : മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കത്തോലിക്ക അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ക്രിസ്തുവിന്റെ സന്ദേശവാഹകരാകണമെന്നും, സഭ പ്രതിസന്ധി നേരിടുമ്പോള്‍ അതിനെ തരണം ചെയ്യാന്‍ ഒറ്റക്കെട്ടായി മുന്നില്‍ നില്‍ക്കേണ്ടവരാണ് ടീച്ചേഴ്‌സ് ഗില്‍ഡ് അംഗങ്ങളെന്നും ഉദ്ബോധിപ്പിച്ച് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

തൃശൂര്‍ അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡ് പ്രവര്‍ത്തന വര്‍ഷവും മെറിറ്റ് ഡെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. അതിരൂപത ഡയറക്ടര്‍ ഫാ.ജോയ് അടമ്പുകുളം അധ്യക്ഷത വഹിച്ച പരിപാടിയില്‍, മോണ്‍. ജോസ് കോനിക്കര പ്രവര്‍ത്തന മാര്‍ഗ്ഗരേഖ പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പി.ആന്റണി, സിസ്റ്റര്‍ ആഗ്‌നസ്, ലിന്‍സി ജോസഫ്, ജോഫി. സി. മഞ്ഞളി എന്നിവര്‍ സംസാരിച്ചു. ഗില്‍ഡ് അതിരൂപത പ്രസിഡന്റ് എ.ഡി. സാജു സ്വഗതവും ട്രഷറര്‍ പി.ഡി ആന്റോ നന്ദിയും രേഖപ്പെടുത്തി. അതിരൂപതിയില്‍ വിവിധ രംഗങ്ങളില്‍ മികവു പുലര്‍ത്തിയ വിദ്യാലയങ്ങളെ പരിപാടിയില്‍ അനുമോദിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m