തീവ്രവാദി ആക്രമണം : ഇറ്റാലിയൻ മിഷണറി സന്യാസിനി കൊല്ലപ്പെട്ടു

ഉത്തര മൊസാംബിക്കിലെ നംബുല പ്രവിശ്യയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഇറ്റാലിയൻ മിഷ്ണറി സന്യാസിനി മരിയ ഡി കോപ്പി ദാരുണമായി കൊല്ലപ്പെട്ടു.

സിസ്റ്ററിന്റെയും സഹ മിഷ്ണറിമാരുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയും, സ്കൂളുകളും, ദേവാലയവും അക്രമികൾ നശിപ്പിച്ചു. വിദ്യാർത്ഥികൾ താമസിച്ചിരുന്ന ഡോർമെറ്ററിയിലേക്ക് ഓടിപ്പോകുന്നതിനിടയിൽ സിസ്റ്റർ മരിയയുടെ ശിരസ്സിൽ വെടിയേൽക്കുകയായിരുന്നു.

നംബുല അതിരൂപതയുടെ ആർച്ച് ബിഷപ്പ് മോൺ. ഇനേസിയോ സൗറി സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.

നംബുലയും, ഗാബോ ഡെൽഗാഡോ പ്രവിശ്യയും സ്ഥിരമായി ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം നടക്കുന്ന സ്ഥലങ്ങളാണ്. സൈന്യത്തിന്റെ ഇടപെടലിലൂടെ ഗാബോ ഡെൽഗാഡോയിൽ ഒരു പരിധിവരെ തീവ്രവാദികളെ അടിച്ചമർത്താൻ സാധിച്ചെങ്കിലും, നംബുലയിൽ ഏതാനും മാസങ്ങളായി ആക്രമണങ്ങളുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group