ചിന്നക്കനാലിൽ വീണ്ടും ഭീതിവിതച്ച് ചക്കക്കൊമ്പന്റെ അക്രമണം…

ചിന്നക്കനാലിൽ 301 ന് സമീപം വീട് തകർത്ത് ചക്കക്കൊമ്പന്റെ ആക്രമണം.

301ലെ ഐസക് വർഗീസിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയിറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നത് കൊണ്ട് വൻ അപകടം ഒഴിവായി
വീടിന്റെ ഒരുവശം മുഴുവനും ചക്കക്കൊമ്പൻ പൂർണമായും തകർത്തു. ഒടുവിൽ സമീപവാസികൾ എല്ലാവരും ചേർന്ന് പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. ഇന്നലെ ആനയിറങ്കലിലെ റേഷൻ കടയും ചക്കക്കൊമ്പൻ തകർത്തിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m