‘പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി’; ഇന്ന് അമ്മമാരുടെ ദിനം, ശരിക്കും മാതൃദിനം രണ്ടുണ്ടോ? ഉത്തരം ഇതാ..

ഒരു കുഞ്ഞിന് ജന്മം നല്‍കി അവനെ അല്ലെങ്കില്‍ അവളെ വളർത്തി വലുതാക്കി യാതൊരു ലാഭേച്ഛയുമില്ലാതെ ജീവിതം മുന്നോട്ട് നീക്കുന്ന കോടിക്കണക്കിന് അമ്മമാരുണ്ട് ഈ ലോകത്തില്‍.

അവർക്ക് വേണ്ടിയാണ് ശരിക്കും മാതൃദിനം എന്ന ആശയം ഉണ്ടാക്കിയത് തന്നെ. ഒരു ദിനം കൊണ്ട് മാത്രം അമ്മമാരുടെ സേവനം അടയാളപ്പെടുത്താൻ കഴിയില്ല എന്നത് വാസ്‌തവമാണ്. എങ്കിലും അവരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഒക്കെ ഓർമ്മകള്‍ക്കായി നാം മാതൃദിനം കൊണ്ടാടുന്നു.

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ചയാണ് ലോകമെമ്ബാടും മാതൃദിനമായി ആഘോഷിക്കുന്നത്. എന്നാല്‍ പലപ്പോഴും ആളുകള്‍ക്ക് സംശയം ഉണ്ടാക്കുന്ന വലിയൊരു ചോദ്യമുണ്ട് ഇതിനിടയില്‍ ഉയരുന്നത്. ഒരു വർഷത്തില്‍ രണ്ട് തവണ മാതൃദിനം ആഘോഷിക്കാറുണ്ടോ എന്നതാണ് ആ പ്രസക്തമായ ചോദ്യം. അതിന് തക്കതായ കാരണം ഉണ്ട് താനും.

ശരിക്കും മേല്‍പറഞ്ഞത് പോലെ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച നമ്മള്‍ മാതൃദിനമായി ആഗോള തലത്തില്‍ കൊണ്ടാടുന്നു. ഇത് കൂടാതെ ഓരോ രാജ്യത്തും അവരുടെ ദേശീയ സങ്കല്‍പ്പങ്ങളുടെ ഭാഗമായി അവരുടേതായ ദിനങ്ങളില്‍ അമ്മമാരേ സ്‌മരിക്കാൻ ദിനങ്ങള്‍ ആഘോഷിക്കാറുണ്ട് എന്നതും സത്യമാണ്. എങ്കിലും കൂടുതല്‍ പേരും ഉന്നയിക്കുന്ന ചോദ്യം മദറിംഗ് ഡേ എന്ന ആഘോഷത്തെ പറ്റിയാണ്.

എന്താണ് മദറിംഗ് സണ്‍ഡേ?

ഈസ്‌റ്റർ ആഘോഷങ്ങള്‍ക്ക് മൂന്നാഴ്‌ച മുൻപ്, അതായത് നൊയമ്ബിന്റെ നാലാമത്തെ ഞായറാഴ്‌ചയാണ് മദറിംഗ് സണ്‍ഡേ ആചരിക്കുന്നത്. ഈ ദിനം സേവനത്തിനായി ആളുകള്‍ അവരുടെ മാതൃ ദേവാലയങ്ങളിലേക്ക് മടങ്ങുന്നു. അതായത് ക്രിസ്‌തീയ കുടുംബങ്ങളിലെ കുട്ടികളെ മാമോദിസ ചെയ്‌ത പള്ളികളിലേക്ക് അവർ സേവനത്തിനായി മടങ്ങുന്ന ദിനമാണ് ഇത്.

എന്നാല്‍ കാലക്രമേണ, അമ്മയുടെ സ്നേഹത്തെ ബഹുമാനിക്കാനുള്ള ഒരു രീതിയായി പല രാജ്യങ്ങളിലും മദറിംഗ് സണ്‍ഡേ മാതൃദിനമായി ആചരിക്കപ്പെട്ടു എന്നതും സത്യമാണ്. ഈ വർഷം മാർച്ച്‌ 31ന് ആയിരുന്നു മദറിംഗ് സണ്‍ഡേ ആചരിച്ചത്. ഈ രണ്ട് ദിനങ്ങളും പലർക്കും തമ്മില്‍ മാറി പോവാറുണ്ട് എന്നതാണ് യാഥാർഥ്യം. അല്ലാതെ രണ്ട് മാതൃദിനങ്ങള്‍ ഇല്ല.

ശരിക്കും മദറിംഗ് സണ്‍ഡേ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ മാത്രം ആഘോഷിക്കപ്പെടുന്ന ഒരു ദിനമാണ്. മധ്യ കാലഘട്ടം മുതല്‍ യുകെ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും പിന്നീട് മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും ഒക്കെ ഈ ദിനം കൊണ്ടാടി വരുന്നു. അതുകൊണ്ട് തന്നെ ഇവ തമ്മില്‍ മാറി പോവുകയും പതിവാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group