പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളര്‍ഷിപ്പിന്‌ 67.87 കോടി രൂപ അനുവദിച്ചു

വിവിധ വിഭാഗം വിദ്യാർത്ഥികള്‍ക്കുള്ള പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 67.87 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.

പട്ടികജാതി വിഭാഗത്തില്‍ 15.76 കോടി രൂപയും, പിന്നോക്ക വിഭാഗത്തില്‍ 43.33 കോടി രൂപയും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വിഭാഗത്തില്‍ 8.78 കോടി രുപയുമാണ്‌ അനുവദിച്ചത്‌.

ഈ വർഷം നേരത്തെ ഈ ഇനത്തില്‍ 417 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റില്‍ ഈ വർഷത്തെ വകയിരുത്തല്‍ 182 കോടി രൂപയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group