ഫ്രാൻസീസ് പാപ്പായുടെ പുതിയ ചാക്രിക ലേഖനം, “അവൻ നമ്മെ സ്നേഹിച്ചു” എന്നർത്ഥം വരുന്ന “ദിലെക്സിത് നോസിൻറെ” (Dilexit nos) ഇന്ത്യൻ പതിപ്പ് പ്രകാശിതമായി.
ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാന്മാരുടെ സമിതി സിസിബിഐ (CCBI) ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹിന്ദിയിലാണ് ഇത് വിവർത്തനം ചെയ്തിരിക്കുന്നത്. ഡൽഹിയിലായിരുന്നു ഇതിൻറ പ്രകാശന ചടങ്ങ്. വിശുദ്ധ മർഗരീത്ത മേരി അലക്കോക്കിന് തിരുഹൃദയ ദർശനം ഉണ്ടായതിൻറെ മുന്നൂറ്റിയമ്പതാം വാർഷികത്തോടനുബന്ധിച്ചുള്ള ജൂബിലി വത്സരാചരണം നടന്നുവരുന്നതിനെക്കുറിച്ച് സിസിബിഐയുടെ പൊതുകാര്യദർശി ഡൽഹി ആർച്ചുബിഷപ്പ് അനിൽ ജോസഫ് കൂത്തൊ പ്രകാശനവേളയിൽ അനുസ്മരിച്ചു.
ഈ ചാക്രികലേഖനത്തിൻറെ ആദ്ധ്യാത്മിക ഗുണങ്ങൾ സ്വീകരിക്കാനും ജീവിതത്തിനാവശ്യമായ പ്രചോദനം അതിൽ നിന്നുൾക്കൊള്ളാനും ഈ വിവർത്തനം ഭാരതത്തിലെ കത്തോലിക്കാ വിശ്വാസികൾക്ക് സഹായകമാകും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m