ക്രൈസ്തവരുടെ ആവശ്യം അംഗീകരിച്ച് ഇലക്ഷന്‍ കമ്മീഷന്‍: ഞായറാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റി..

ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യം മാനിച്ചുകൊണ്ട് ഇലക്ഷൻ കമ്മീഷൻ ഞായറാഴ്ച നടത്തുവാനിരുന്ന മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിയതി മാറ്റി.

ഒന്നാം ഘട്ടം ഫെബ്രുവരി 27 (ഞായറാഴ്ച) നും രണ്ടാംഘട്ടം മാർച്ച് മൂന്നിനും നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ക്രിസ്ത്യൻ സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള പ്രാർത്ഥന ദിവസം പരിഗണിച്ച് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ക്രിസ്ത്യൻ സമിതിയായ എ.എം.സി.ഒയുടെ പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് കമ്മീഷൻ അറിയിച്ചു. ഇതിനെ തുടർന്നാണ് ആദ്യഘട്ട തീയ്യതി പുനഃക്രമീകരിച്ചത്.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ ഇംഫാലിലെത്തിയിരുന്നു. ഇതിനിടെയാണ് ആദ്യഘട്ട വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യവുമായി സമിതി കമ്മീഷനെ സമീപിച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group