മസ്റ്ററിങ് ചെയ്യാനുള്ള സമയം മറ്റന്നാൾ വരെ; 48 ലക്ഷത്തിൽപരം പേർ കൂടി ഇനിയും മസ്റ്ററിങ് നടത്താനുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളായ മഞ്ഞ പിങ്ക് കാര്‍ഡുകാര്‍ക്ക് റേഷന്‍ മസ്റ്ററിങ് പുരോഗമിക്കുകയാണ്.
മസ്റ്ററിങ് ചെയ്യാനുള്ള സമയ പരിധി എട്ടാം തിയതി വരെയാണ്.

1.05 കോടിയില്‍ പരം ആളുകളാണ് ഇതുവരെ മസ്റ്ററിങ് നടത്തി കഴിഞ്ഞിരിക്കുന്നത്. 48 ലക്ഷത്തില്‍പരം പേര്‍ കൂടി ഇനിയും മസ്റ്ററിങ് നടത്താനുണ്ട്. മഞ്ഞ, പിങ്ക് എന്നിവയില്‍ 1.53 കോടി അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 68.5 ശതമാനം പേരുടെ മാത്രമാണ് മസ്റ്ററിങ് പൂര്‍ത്തിയായത്.

ഇനിയും നിരവധി പേര്‍ മസ്റ്ററിങ്ങ് ചെയ്യേണ്ടത് കൊണ്ട് തന്നെ സമയം നീട്ടി നല്‍കണമെന്ന് വ്യാപാരികളുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനം മസ്റ്ററിങ് നടത്താന്‍ തീരുമാനമെടുത്തത്. ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന്റെ ഭാഗമായി (ഇ-കൈവൈസി) മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍ കടകളിലെത്തി ഇ പോസ് യന്ത്രങ്ങളില്‍ വിരല്‍ പതിപ്പിച്ച്‌ ബയോ മസ്റ്ററിങ് നടത്തണം എന്നത് നിര്‍ബന്ധമാണ്.

കിടപ്പുരോഗികള്‍, വിരലടയാളത്തിലൂടെ ബയോ മെട്രിക് വിവരങ്ങള്‍ പതിയാത്തവര്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവരുടെ മസ്റ്ററിങ് നടത്താന്‍ പ്രത്യേക സംവിധാനം ഇനിയും ആരംഭിച്ചിട്ടില്ല. താലൂക്ക് സപ്ലൈ ഓഫിസുകളില്‍ അറിയിച്ചാല്‍ കിടപ്പുരോഗികളുടെ വീട്ടിലെത്തുമെന്ന് അധികൃതര്‍ പറഞ്ഞു. സൗജന്യ റേഷന്‍ ലഭിക്കുന്നവര്‍ തുടര്‍ന്നും അര്‍ഹരാണെന്ന് ഉറപ്പിക്കാനാണ് ബയോമെട്രിക് വിവരങ്ങളിലൂടെ മസ്റ്ററിങ് നടത്തുന്നത്. മസ്റ്ററിങ് സമയത്ത് റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും നിര്‍ബന്ധമായും കരുതണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m