കേന്ദ്ര സര്‍ക്കാര്‍ സര്‍വീസ് മോഹിക്കുന്നവര്‍ക്ക് ഇത് സുവര്‍ണാവസരം; സി.ജി.എല്‍ പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ച്‌ എസ്‌എസ്‌സി

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണകാലം. കബൈൻഡ് ലെവല്‍ (സി.ജി.എല്‍) പരീക്ഷയ്‌ക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) അപേക്ഷ ക്ഷണിച്ചു.

ഓണ്‍ലൈനായി ജൂലൈ 24 വരെ അപേക്ഷിക്കാം.

ടയർ-1, ടയർ-2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷ ദേശീയതലത്തില്‍ നടത്തുക. ടയർ-1 പരീക്ഷ സെപ്റ്റംബർ-ഒക്ടോബർ മാസത്തിലും ടയർ-2 പരീക്ഷ ഡിസംബറിലും നടക്കും. ടയർ വണ്‍ പരീക്ഷയില്‍ ജനറല്‍ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, പൊതുവിജ്ഞാനം, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ വിഷയങ്ങളില്‍ ഒബ്ജക്ടീവ്, മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാർക്ക്. ഒരുമണിക്കൂർ സമയം ലഭിക്കും. ഇതില്‍ യോഗ്യത നേടുന്നവരെ ‘ടയർ-2’ പരീക്ഷയ്‌ക്ക് ക്ഷണിക്കും.

ടയർ-2 പരീക്ഷയില്‍ രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ ഒന്നില്‍ മാത്തമാറ്റിക്കല്‍ എബിലിറ്റീസ്, റീസണിങ് ആൻഡ് ജനറല്‍ ഇന്റലിജൻസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ, പൊതുവിജ്ഞാനം വിഷയങ്ങളിലായി 130 ചോദ്യങ്ങള്‍. പരമാവധി 390 മാർക്ക്. രണ്ടുമണിക്കൂർ സമയം ലഭിക്കും. ഇതിന് പുറമേ കമ്ബ്യൂട്ടർ നോളജ്, ഡാറ്റാ എൻട്രി സ്പീഡ് ടെസ്റ്റ് എന്നിവയുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് ssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group