കാലിഫോർണിയയിലെ ക്രൈസ്‌തവ ദേവാലയത്തിൽ ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു

കാലിഫോർണിയയിലെ ക്രൈസ്‌തവ ദേവാലയത്തിൽ ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു
#Two people have been killed in an attack on a Christian church in California.

സാക്രമെന്റോ: കാലിഫോർണിയയിലെ സാൻ ഹൊസെയിലെ ക്രൈസ്‌തവ ആരാധനാലയത്തിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീയും പുരുഷനുമടക്കം രണ്ട്‌പേർ കൊല്ലപ്പെട്ടു. സാൻ ഹൊസെയിലെ പ്രൊട്ടസ്റ്റന്റ് ദേവാലയമായ ഗ്രേസ് ബാപ്റ്റിസ്റ്റ് പള്ളിയിലാണ് അക്രമം അരങ്ങേറിയത്. ഞായറാഴ്ച 7:30 ന് നടന്ന അക്രമത്തിൽ നിരവധിപേർക്ക് കുത്തേറ്റതായും, ചിലരുടെ നില അതീവഗുരുതരമാണെന്നും പോലീസ് അറിയിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ദേവാലയത്തിൽ ശുശ്രുഷകൾ ഉണ്ടായിരുന്നില്ല, അതിനാൽ വലിയൊരു ആക്രമണ സാധ്യതയാണ് ഇല്ലാതായത്. തണുപ്പിനെ അതിജീവിക്കാനായി ദേവാലയത്തിൽ പ്രവേശിച്ചവരാണ് ആക്രമണത്തിൽ ഇരയായവരിൽ കൂടുതലും.

ആക്രമണത്തിൽ പരിക്കേറ്റ ഒരു പുരുഷൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു, ഒരു സ്ത്രീ ആശുപത്രിയിൽ വച്ചും മരണപ്പെട്ടു. ആക്രമിയെ പോലീസ് അറസ്റ്റുചെയ്തതായി മേയർ സാം ആദ്യം ട്വീറ്റ് ചെയ്തുവെങ്കിലും അത് പിൻവലിക്കുകയായിരുന്നു. പോലീസിൽ നിന്നും വിവരം ലഭിക്കുന്നതെയുള്ളൂ എന്നും ഉടൻ തന്നെ അക്രമിയെ അറസ്റ്റ് ചെയ്യുമെന്നും മേയർ സാം ട്വിറ്ററിൽ പിന്നീട് അറിയിച്ചിരുന്നു. സാൻജോസിലെ പോലീസ് അധികാരികൾ പ്രതിയെ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങളെ തിങ്കളാഴ്ച അറിയിച്ചു.

ഒട്ടനേകം ആക്രമണങ്ങൾ ക്രിസ്ത്യൻ മതവിഭാഗത്തെ കേന്ദ്രികരിച്ച് നടക്കുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടനയിലുൾപ്പെടെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഫ്രാൻസിലും,ഓസ്‌ട്രിയയിലും നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വിവിധ ക്രൈസ്തവ സംഘടനകൾ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും സർക്കാരിനോട് ശക്തമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സാമുൽ പാറ്റിയെന്ന അധ്യാപകനെ കൊലപ്പെടുത്തിയത് മുതൽ നിരവധിയായ അക്രമങ്ങൾ മതനിന്ദ ആരോപിച്ച് ഫ്രാൻസിലും മറ്റ്‌ യൂറോപ്യൻ രാജ്യങ്ങളിൽ സംഭവിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group