വർക്കല ബീച്ചില്‍ വിനോദ സഞ്ചാരികള്‍ക്കായി നിർമ്മിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തില്‍ ടൂറിസം ഡയറക്ടര്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.
അപകടമുണ്ടായ ശനിയാഴ്ച്ച കേരള തീരത്ത് വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബീച്ചുകളില്‍ ഇറങ്ങരുതെന്ന നിർദേശം നിലനില്‍ക്കെയാണ് വർക്കലയില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിപ്പിച്ചത്. ഇക്കാര്യം മന്ത്രിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിലും ഉണ്ടാകും.
ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ ചുമതലയുള്ള ചെന്നൈ ആസ്ഥാനമായ ജോയ് വാട്ടർ സ്പോർട്സ് കമ്ബനിക്കെതിരെ നടപടിക്കും സാധ്യതയുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് വർക്കല പാപനാശം ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ കൈവരി തകർന്ന് 15 വിനോദ സഞ്ചാരികള്‍ കടലില്‍ വീണത്. ഇതില്‍ നാല് പേർ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഉയർന്ന തിരമാലയില്‍ പാലത്തിന്റെ പകുതിയോളം ഭാഗം തകരുകയായിരുന്നു. ആളുകള്‍ കൂടുതല്‍ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് ജനങ്ങള്‍ പറയുന്നത്. വലിയ തിരമാലകള്‍ രൂപം കൊള്ളുന്ന ഇടമായതിനാല്‍ വളരെ സൂക്ഷിച്ചു മാത്രമേ പോകാവുള്ളു എന്ന മുന്നറിയിപ്പ് പ്രദേശവാസികള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഫ്ലോട്ടിംഗ് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പടെയുള്ളവരെത്തി നിര്‍വഹിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group