ദൈവം നൽകുന്ന അംഗീകാരം ലഭിക്കണമെങ്കിൽ നാം വചനം അനുസരിക്കുകയും ദൈവത്തെ സ്നേഹിക്കുകയും ചെയ്യണം

നമ്മുടെ ദൈവം നാം ഓരോരുത്തരെയും വ്യവസ്ഥകളില്ലാതെ അംഗീകരിക്കുന്ന ദൈവം ആണ്. പാപിയെയും നൻമ ചെയ്യുന്നവനെയും സ്നേഹിക്കുന്നു, ദൈവത്തെ സ്നേഹിക്കുന്നവനെ അവിടുന്ന് അംഗീകരിക്കുന്നു.

ഭൂമിയിൽ മനുഷ്യൻ നെട്ടോട്ടമോടുന്നത് മറ്റു മനുഷ്യരാൽ അംഗീകരിക്കപ്പെടാനാണ് . ഒരു രാജ്യത്തെ ജനങ്ങളാൽ അംഗീകരിക്കപ്പെടുന്ന വ്യക്തി ആണ് ആ രാജ്യത്തെ പ്രധാനമന്ത്രി. പ്രസ്തുത രാജ്യത്ത് നിയമ നിർമാണം നടത്താനും ജനങ്ങളുടെ കാര്യങ്ങളിൽ ഇടപ്പെടാനും അദ്ദേഹത്തിന് അധികാരം ഉണ്ട്. എന്നാൽ ദൈവത്താൽ അംഗീകരിക്കപ്പെടുന്നവന്റെ അധികാരം എത്ര വലുതായിരിക്കും.

അവഗണനയും അംഗീകാരവും ലോകം നൽകുന്നു. ലോകം നൽകുന്ന അംഗീകാരത്തിന് മാനദണ്ഡം ഉണ്ട് എന്നാൽ ദൈവം തരുന്ന അംഗീകാരത്തിന് മാനദണ്ഡം ഇല്ല. ഒരു വ്യക്തിയെ അവഗണിക്കുക എന്നത് ദൈവത്തിന്റെ സ്വഭാവം അല്ല ചേർത്ത് പിടിക്കുക എന്നതാണ് ദൈവത്തിന്റെ സ്വഭാവം. വചനം നോക്കിയാൽ പ്രിയപ്പെട്ടവരാലും മറ്റു പലരാലും അവഗണിക്കപ്പെട്ട വ്യക്തിആയിരുന്നു ദാവീദ് എന്നാൽ ദാവീദിനെ ദൈവം ഉയർത്തി. ദാവീദ് ദൈവത്തിൽ പൂർണ്ണമായി വിശ്വസിച്ചു അത് ദാവീദിന്റെ അനുഗ്രഹത്തിനും ദൈവത്തിൻറെ അംഗീകാരത്തിനും കാരണമായി. ഇസ്രായേൽ ദേശത്തിന്റെ രാജാവായി ദൈവം ദാവീദിനെ അനുഗ്രഹിച്ചു. പഴയനിയമത്തിൽ സഹോദരങ്ങളാൽ അവഗണിക്കപ്പെട്ട ജോസഫിനെ ദൈവം ഒരു രാജ്യത്തെ മന്ത്രിയായി അംഗീകരിക്കുകയും സകലവിധ അധികാരം നൽകി അനുഗ്രഹിക്കുകയും ചെയ്തു

ലോകം നൽകുന്ന അംഗീകാരം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം കാരണം അത് മനുഷനിൽ നിന്നാണ് എന്നാൽ ദൈവം നൽകുന്ന അംഗീകാരം തലമുറകളോളം നില നിൽക്കുന്നു കാരണം അത് സ്വർഗത്തിൽ നിന്ന് ഉള്ളതാണ്. ദൈവം നൽകുന്ന അംഗീകാരം ലഭിക്കണമെങ്കിൽ നാം വചനം അനുസരിക്കുകയും ദൈവത്തെ സ്നേഹിക്കുകയും ചെയ്യണം. നാം ഓരോരുത്തർക്കും പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കാം. ദൈവത്തിൻറെ സ്നേഹവും അംഗീകാരവും നാമോരോരുത്തരുടെയും ജീവിതത്തിൽ അനുദിനം ഉണ്ടാകട്ടെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m