ജോവാക്കിനോ ജെനോവേസിന്റെ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങൾക്ക് വത്തിക്കാൻ അംഗീകാരം നൽകി

ഇറ്റാലിയൻ ദർശകനായ ജോവാക്കിനോ ജെനോവേസിന്റെ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങൾക്ക് അംഗീകാരം നൽകി വത്തിക്കാൻ.

ജോവാക്കിനോ ജെനോവീസ് പരിശുദ്ധ ത്രിത്വത്തിന്റെ സജീവസാന്നിധ്യത്തെ കുറിച്ചുള്ള രഹസ്യങ്ങൾ മനസിലാക്കിയതായി പറയപ്പെടുന്ന ഇറ്റലിയിലെ മാച്ചോ ഗ്രാമത്തിലെ “മേഴ്സി ഓഫ് ഹോളി ട്രിനിറ്റി’ ദൈവാലയവുമായി ബന്ധപ്പെട്ട ദർശനങ്ങൾക്കാണ് വത്തിക്കാൻ അംഗീകാരം നൽകിയത്.

കത്തോലിക്കാ സഭയിലെ പ്രത്യക്ഷീകരണങ്ങളെ കുറിച്ചുള്ള പുതിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, ഡികാസ്റ്ററി ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത് ആണ് ഈ ദർശനങ്ങൾക്ക് അംഗീകാരം നൽകിയത്.

സംഗീത അദ്ധ്യാപകനും വിവാഹിതനും രണ്ടു പെണ്മക്കളുടെ പിതാവുമായിരുന്നു ജോവാക്കിനോ ജെനോവീസ്. അദ്ദേഹത്തിനുണ്ടായ ദർശനങ്ങൾ അദ്ദേഹത്തിൻറെ പെണ്മക്കൾ രേഖപ്പെടുത്തിയിരുന്നു. കോമോയിലെ ബിഷപ്പിനെ അഭിസംബോധന ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരത്തോടെ ഡികാസ്റ്ററിയുടെ പ്രിഫെക്റ്റ്, കർദ്ദിനാൾ വിക്ടർ ഫെർണാണ്ടസ് അയച്ച കത്തിൽ ഈ പ്രതിഭാസങ്ങളുടെ പോസിറ്റീവ് ഘടകങ്ങൾ എടുത്തുകാണിക്കുകയും ചില വശങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു.

ഇറ്റാലിയൻ പ്രവിശ്യയായ കോമോയിലെ വില്ല ഗാർഡിയ പട്ടണത്തിലെ മാച്ചോയിൽ താമസിച്ചിരുന്ന വ്യക്തിയായിരുന്നു ജോവാക്കിനോ ജെനോവീസ്. 24 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന് നിരവധി ദർശനങ്ങളും വെളിപ്പെടുത്തലുകളും ലഭിക്കുകയുണ്ടായി. തനിക്കു ലഭിച്ച ദർശനങ്ങളും വെളിപ്പെടുത്തലുകളും മറ്റാരോടും പറയാതെ ഇടവക വികാരിയും കോമോയിലെ മുൻ ബിഷപ്പുമായ മോൺസിഞ്ഞോർ കോലെറ്റിയുമായി മാത്രം പങ്കുവച്ചു.

2000 മുതൽ അദ്ദേഹത്തിന് പരിശുദ്ധ അമ്മയുടെ ദർശനം ഉണ്ടാവുകയും ബൗദ്ധിക ദർശനങ്ങളിൽ പരിശുദ്ധ ത്രിത്വത്തിന്റെ സജീവ സാന്നിധ്യത്തിന്റെ തിരിച്ചറിയുകയും ചെയ്തു. 2010-ൽ ആറ് വൈദികർ ഉൾപ്പെട്ട ഒരു പഠന കമ്മീഷൻ ഈ ദർശനങ്ങളെ കുറിച്ച് പഠിക്കുകയും അവർക്കായി 300-ലധികം പേജുകളിലായി ജെനോവീസ് തൻ്റെ അനുഭവങ്ങൾ എഴുതി തയ്യാറാക്കുകയും ചെയ്തു. അതേ വർഷം നവംബർ 28-ന്, ബിഷപ്പ് ജെനോവീസിനു ദർശനങ്ങൾ ഉണ്ടായ ഇടവക പള്ളിക്ക് “പരിശുദ്ധ ത്രിത്വത്തിൻ്റെ കരുണ’ എന്ന പേര് നൽകിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group