ജൂലൈ മാസത്തെ മാർപാപ്പയുടെ പ്രാർത്ഥനാ നിയോഗം വത്തിക്കാൻ പ്രസിദ്ധീകരിച്ചു

ജൂലൈ മാസത്തെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥനാ നിയോഗം വത്തിക്കാൻ പ്രസിദ്ധീകരിച്ചു.

രോഗികൾക്കിടയിലെ അജപാലന ശുശ്രൂഷയ്ക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക എന്നതാണ് ജൂലൈ മാസത്തിലെ പ്രത്യേക നിയോഗം.

“രോഗീലേപനം മരണാസന്നരായവർക്ക് മാത്രമുള്ള കൂദാശയല്ല. അത് മനസിലാക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്.“ വീഡിയോ സന്ദേശത്തിൽ പരിശുദ്ധ പിതാവ് പറഞ്ഞു.

“വൈദികൻ രോഗീലേപന കൂദാശ നൽകാൻ ഒരാളെ സമീപിക്കുമ്പോൾ, അവർ മരണത്തിനായി ഒരുക്കുക എന്നല്ല. രോഗീലേപന കൂദാശ ആത്മാവിനെ സുഖപ്പെടുത്തുന്ന കൂദാശകളിൽ ഒന്നാണെന്ന് ഓർക്കുക. ഒരാൾ രോഗിയാണെങ്കിൽ അവർക്ക് രോഗീലേപന കൂദാശ നൽകുക. പ്രായമാകുന്നവരും ഈ കൂദാശ സ്വീകരിക്കുന്നത് നല്ലതാണ്.” പാപ്പ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group