തീരമേഖലയുടെ സംരക്ഷണം വേഗം ഉറപ്പാക്കണം : തീരദേശ രൂപത മെത്രാൻമാർ

തീരമേഖലയുടെ സംരക്ഷണത്തിനും തീരദേശ ജനതയുടെ പുനരധിവാസത്തിനുമായി സർക്കാർ എത്രയും വേഗം ഇടപെടണമെന്ന് തീരദേശ മെത്രാൻമാരുടെ സമ്മേളനം ആവശ്യപ്പെട്ടു.കോസ്റ്റൽ ഏരിയ ഫോർ ലിബറേഷൻ ( കടൽ ) സംഘടിപ്പിച്ച സമ്മേളനത്തിലാണ് തീരദേശ രൂപതകളിലെ മെത്രാൻമാർ സംയുക്തമായി ഈ ആവശ്യം ഉന്നയിച്ചത്.അടിയന്തര പ്രാധാന്യമുള്ള വിഷയമായി തീരദേശ ജനങ്ങളുടെ ദുരിതങ്ങൾ സർക്കാർ കാണണമെന്ന് മെത്രാന്മാർ ആവശ്യപ്പെട്ടു.
പരമ്പരാഗതമായി കടൽതീരത്ത് താമസിക്കുന്ന ജനതയ്ക്ക് സുരക്ഷിതമായ പുനരധിവാസo ഉറപ്പാക്കുന്ന നടപടികൾ സർക്കാർ എത്രയും വേഗം കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.
ആലപ്പുഴ രൂപത മെത്രാൻ ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിൽ, അധ്യക്ഷത വഹിച്ച യോഗത്തിൽ കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്,
ജനറൽ സെക്രട്ടറി ഫാദർ തോമസ് തറയിൽ,എക്സിക്യൂട്ടീവ് ചെയർമാൻ യൂജിൻ പെരേര, തുടങ്ങിയവരും വിവിധ രൂപതകളിലെ പ്രതിനിധികളും പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group