ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സ്വകാര്യ പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാൻ

ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ മുന്‍പ് പ്രചരിപ്പിക്കപ്പെടാത്ത സ്വകാര്യ പ്രഭാഷണങ്ങള്‍ വരും വർഷങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. വത്തിക്കാൻ പബ്ലിഷിംഗ് ഹൗസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നൽകിയ നൂറ്റിമുപ്പതോളം പ്രസംഗങ്ങള്‍ അടങ്ങിയ പുസ്തകമായാണ് പുറത്തിറക്കുക. മാർപാപ്പ ആയിരിക്കുമ്പോൾ നടത്തിയ 30 സന്ദേശങ്ങളും സ്ഥാനത്യാഗം നടത്തിയ ശേഷം വിശ്രമ ജീവിതം നയിച്ചിരുന്നിടത്ത് അംഗങ്ങൾക്ക് നൽകിയ നൂറിലധികം സന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയ ബെനഡിക്ട് പതിനാറാമൻ പാപ്പ നടത്തിയ ആറ് പ്രഭാഷണങ്ങൾ കത്തോലിക്കാ പ്രസാധകരായ ഇഗ്നേഷ്യസ് പ്രസ്സ് പുസ്തകരൂപത്തിൽ പുറത്തിറക്കിയിരിന്നു. “ദ ഡിവൈൻ പ്രൊജക്റ്റ്: റിഫ്ലക്ഷൻസ് ഓൺ ക്രിയേഷൻ ആൻഡ് ചർച്ച്” എന്ന പേരിലാണ് പുസ്തകം പുറത്തിറക്കിയിരുന്നത്. ഓഡിയോ കാസറ്റിൽ പ്രഭാഷണങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടെങ്കിലും, പിന്നീട് അത് കാണാതായിരുന്നു. 30 വർഷത്തിനു ശേഷം കാസറ്റ് തിരികെ ലഭിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group