ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കും: മന്ത്രി വി. അബ്ദുറഹിമാൻ

ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യൻ മതവിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയമിച്ച ജെ.ബി കോശി കമ്മീഷൻ്റെ റിപ്പോർട്ട് വൈകാതെ തന്നെ നടപ്പിലാക്കുമെന്ന് അറിയിച്ച് മന്ത്രി വി. അബ്ദു റഹിമാൻ.

സംസ്ഥാന ന്യൂനപക്ഷ ദിനാചരണം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ പഠിക്കുകയും അവ നടപ്പാക്കുന്നതിനുള്ള അവസാനഘട്ട ശ്രമത്തിലുമാണ്. അതിനാൽ റിപ്പോർട്ടിനെ സംബന്ധിച്ച് ക്രൈസ്തവസമൂഹം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പാലോളി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയതുപോലെതന്നെ ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടും നടപ്പാക്കും” – മന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group