ന്യൂ ഡല്‍ഹി: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് (ജൂലൈ ആറിന്) കേരളത്തിലെത്തും.
ഇന്ന് രാവിലെ 10.50 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമല ഇന്ത്യന്‍ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയുടെ (ഐഐഎസ്ടി) 12ാമത് ബിരുദദാന ചടങ്ങില്‍ 11.30 ന് മുഖ്യാഥിതിയായി പങ്കെടുക്കും. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ടാവും.
ബിരുദവും മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണമെഡലുകളും ചടങ്ങില്‍ ഉപരാഷ്‌ട്രപതി സമ്മാനിക്കും. ഐഎസ്‌ആര്‍ഒ അധ്യക്ഷനും ഐഐഎസ്ടി ഗവേണിംഗ് ബോഡി ചെയര്‍മാനുമായ എസ് സോമനാഥ്, ചാന്‍സലര്‍ ഡോ ബി എന്‍ സുരേഷ്, ഐഐഎസ്ടി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.
ചടങ്ങിന് ശേഷം ഉച്ച തിരിഞ്ഞ് 3.10 ന് കൊല്ലത്തേക്ക് യാത്ര തിരിക്കുകയും വൈകിട്ട് 5.30 ന് അഷ്ടമുടി കായലില്‍ ബോട്ട് ക്രൂയിസ് നടത്തും. കൊല്ലത്ത് രാത്രി തങ്ങിയതിന് ശേഷം ഏഴിന് രാവിലെ 9 മണിക്ക് ഉപരാഷ്‌ട്രപതി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ രാവിലെ 9.55 ന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് അദ്ദേഹം മടങ്ങും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m