വയനാട് ഉപതെരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി മോക് പോളിംഗ് തുടങ്ങി

വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രം​ഗത്ത്. ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. മോക് പോളിംഗിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് മോക് പോളിം​ഗ് തയ്യാറെടുപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷനെത്തിയത്. ഇലക്ട്രിക് വോട്ടിം​ഗ് മെഷീനുൾപ്പെടെ കാണിച്ചുകൊണ്ടാണ് മോക് പോളിം​ഗ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമുള്ള പ്രാഥമിക നടപടിക്രമമമെന്നാണ് ഉദ്യോ​ഗസ്ഥരുടെ വിശദീകരണം. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് മോക് പോളിം​ഗ് നടക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group