ചൈനയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് തകർത്തനിലയിൽ

ചൈനയിലെ ഷെജിയാംഗ് പ്രവിശ്യയിലെ സ്ഥിതിചെയ്യുന്ന ഷുയിസിൻ ദേവാലയത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് അധികൃതർ തകർത്തതായി റിപ്പോർട്ട് .കഴിഞ്ഞ ദിവസം രാത്രിയാണ് സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ദേവാലയത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന കുരിശ് അധികൃതർ തകർത്തത്. 2014 ജൂൺ മാസത്തിലും സമാനമായ സംഭവം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതായി പ്രദേശത്തെ ക്രൈസ്തവ വിശ്വാസികൾ പറഞ്ഞു .കുരിശ് ക്രൈൻ ഉപയോഗിച്ച് താഴെ ഇറക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ചൈനീസ് ക്രിസ്ത്യൻ ഫെലോഷിപ് പുറത്തുവിട്ടിട്ടുണ്ട് .2014 സർക്കാർ ഉത്തരവ് പ്രകാരം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കുരിശ് നീക്കം ചെയ്തിരുന്നുവെന്നും പിന്നീട് വർഷങ്ങൾക്കു ശേഷം സ്ഥാപിച്ച കുരിശാണ് അധികൃതർ ഇപ്പോൾ നീക്കം ചെയ്യുന്നതെന്നും പ്രദേശ വാസികൾ അഭിപ്രായപ്പെട്ടു . തങ്ങളുടെ വിശ്വാസത്തിനെതിരെ യായിട്ടുള്ള കടന്നുകയറ്റമായിട്ടാണ് വിശ്വാസികൾ ഈ സംഭവത്തെ കാണുന്നത്. മതസ്വാതന്ത്ര്യം ഇല്ലാത്ത ചൈനയിൽ വിശ്വാസികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നതായും അവർ അഭിപ്രായപ്പെട്ടു .

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group