ജനവാസമേഖലയിലെ വന്യജീവി ആക്രമണം; അന്തര്‍ സംസ്ഥാന യോഗത്തില്‍ ആറ് ആവശ്യങ്ങളുമായി കേരളം

ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയാൻ അന്തർ സംസ്ഥാന യോഗത്തില്‍ ആറ് ആവശ്യങ്ങളുമായി കേരളം. വന്യജീവി ആക്രമണം തുടരുന്ന വയനാട്ടില്‍ കമാൻഡ് കണ്‍ട്രോള്‍ സെന്റർ ആരംഭിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കേരളം ആറ് ആവശ്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ള വന്യജീവികളുടെ നിരീക്ഷണം കൃത്യമാക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം.റേഡിയോ കോളർ ഘടിപ്പിച്ച മൃഗങ്ങള്‍ സംസ്ഥാന പരിധിയില്‍ വരുമ്ബോള്‍ അറിയിക്കണം. സിഗ്‌നല്‍ റിസീവർ ചെയ്യാനുള്ള സംവിധാനം കേരളത്തിനും നല്‍കണം. വന്യജീവികളെ അതത് സംസ്ഥാന പരിധിക്കുള്ളില്‍ നിർത്താൻ സാധ്യമായതെല്ലാം ചെയ്യണം.
വന്യജീവി വിഷയത്തില്‍ പരസ്പരം സഹകരിച്ച്‌ മുന്നോട്ട് പോകണം. അതത് സംസ്ഥാനങ്ങളില്‍ വന്യജീവികള്‍ക്കുള്ള ആവാസവ്യവസ്ഥ ഉറപ്പുവരുത്തണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

ദുരന്ത നിവാരണ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വനം, റവന്യൂ, ഫോറസ്റ്റ്, പോലീസ്, തദ്ദേശ സ്വയംഭരണ, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പുകളുടെ സഹകരണത്തോടെ വയനാട്ടില്‍ കമാൻഡ് കണ്‍ട്രോള്‍ സെന്റർ ആരംഭിച്ചിരുന്നു. വയനാട് സ്‌പെഷ്യല്‍ സിസിഎഫ് ഓഫീസർ കെ വിജയാനന്ദിനാണ് ചുമതല. കളക്ടറേറ്റില്‍ ജില്ലാ അടിയന്തിര കാര്യനിർവഹണ കേന്ദ്രത്തില്‍ താല്‍കാലിക സൗകര്യത്തിലാണ് കമാൻഡ് കണ്‍ട്രോള്‍ സെൻ്റർ പ്രവർത്തിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group