ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി ദൃശ്യം ആഗോള ശ്രദ്ധ നേടുന്നു…

ഏകദേശം 4.5 ഏക്കർ സ്ഥലത്ത് കൊളംബിയയിലെ ബാരൻക്വില്ലയില്‍ ഒരുക്കിയ തിരുപിറവി ദൃശ്യം ആഗോള ശ്രദ്ധ നേടുന്നു.2010-ൽ കൊളംബിയൻ സ്വദേശിയായ ഫാബിയൻ റോജാസ് ആരംഭിച്ച ‘നേറ്റിവിറ്റി വേള്‍ഡ്’ ആണ് ദൃശ്യം ഒരുക്കിയിരിക്കുന്നത്. “ലോകത്തിലെ ഏറ്റവും വലിയ തിരുപിറവിരംഗം” എന്നതിനും “ഒരു തിരുപിറവി ദൃശ്യത്തിലെ ഏറ്റവും വലിയ വ്യക്തികൾ” എന്ന പേരിനും ഗിന്നസ് റെക്കോർഡ് നാല് തവണ ലഭിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു..

വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരപ്പണിശാല, ഹെറോദേസ് രാജാവിന്റെ കൊട്ടാരം ഉള്‍പ്പെടെയുള്ളവ മെഗാ തിരുപിറവി ദൃശ്യത്തില്‍ ഒരുക്കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group