മാധ്യമപഠനത്തിൽ റാങ്ക് നേട്ടവുമായി യുവവൈദികർ

മാധ്യമപഠനത്തിൽ റാങ്ക് നേട്ടവുമായി നാല് യുവ വൈദികർ.

ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർത്ഥികളായ നാല് വൈദികരാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ മാധ്യമ പി. ജി. വിഭാഗത്തിൽ റാങ്കുകൾ കരസ്ഥമാക്കിയത്.

എം. എ. സിനിമ ആൻഡ് ടെലിവിഷൻ വിഭാഗത്തിൽ ഫാ. ബിബിൻ ജോസ്, ഫാ. ജി. വിനോദ് കുമാർ എന്നിവർ ഒന്നും രണ്ടും റാങ്കുകൾ നേടി. എം. എ. മൾട്ടി മീഡിയയിൽ ഫാ. നിബിൻ കുര്യാക്കോസ് ഒന്നാം റാങ്കും ഫാ. സെബാസ്റ്റ്യൻ മിൽട്ടൻ മൂന്നാം റാങ്കും കരസ്ഥമാക്കി.

‘കടലാസച്ചൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഫാ. ബിബിൻ ജോസ്, ദിവ്യകാരുണ്യ മിഷനറി സഭയിലെ, കോട്ടയം എമ്മാവൂസ് പ്രൊവിൻസ് അംഗമാണ്. ഫാ. ജി. വിനോദ്കുമാർ എസ്. വി. ഡി. ബാംഗ്ലൂർ പ്രൊവിൻസിലെ അംഗമാണ്. വരാപ്പുഴ അതിരൂപതയിലെ വൈദികനാണ് ഫാ. നിബിൻ കുര്യാക്കോസ്. ഫാ. സെബാസ്റ്റ്യൻ മിൽട്ടൻ ആലപ്പുഴ രൂപതാംഗമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m