12 ട്രെയിനുകള്‍ രണ്ടര മണിക്കൂര്‍ വരെ വൈകും; ചില സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി

തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വിവിധ ജോലികളുടെ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസികളില്‍ നിയന്ത്രണം.

12 ട്രെയിനുകള്‍ പുറപ്പെടുന്ന സമയം രണ്ടരമണിക്കൂര്‍ വരെ വൈകും. ചില സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കുകയും റൂട്ട് മാറ്റി വിടുകയും ചെയ്യുന്നുണ്ട്.

ഭാഗികമായി റദ്ദാക്കിയവ: ഇന്ന്, 16,18, 19 തീയതികളില്‍ തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.

16,17,19,20 തീയതികളില്‍ ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് (16341) രാവിലെ 5.20ന് എറണാകുളത്ത് നിന്നാകും സര്‍വീസ് തുടങ്ങുക. 17നും 18നും കൊല്ലം – എറണാകുളം മെമു കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group