തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യവിതരണക്കിറ്റില്‍ ഇക്കുറി രണ്ട് ഉത്പന്നങ്ങള്‍ കുറവ്.
ഇക്കുറി തുണി സഞ്ചിയുള്‍പ്പെടെ 13 ഇന കിറ്റാണ് സർക്കാർ വിതരണം ചെയ്യുന്നത്. മുൻ വർഷങ്ങളില്‍ 15 ഇനങ്ങള്‍ നല്‍കിയിരുന്നു. ഓണക്കിറ്റ് വിതരണം സെപ്തംബറില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എവൈ കാർഡുടമകള്‍ക്ക് മാത്രമാണ് ഇക്കുറി കിറ്റി വിതരണം ചെയ്യുക. ആറ് ലക്ഷം പേരാണ് കേരളത്തില്‍ മഞ്ഞകാർഡ് ഉടമകളായി ഉള്ളത്. 36 കോടി രൂപ ചിലവിലാണ് ഇവർക്ക് കിറ്റ് നല്‍കുന്നത്. സപ്ലൈകോയുടെ ഓണ വിപണികള്‍ അടുത്ത മാസം ആറ് മുതല്‍ ആരംഭിക്കും. മുൻ വർഷങ്ങള്‍ക്ക് സമാനമായ രീതിയില്‍ ജൈവ പച്ചക്കറിയും ഓണം ഫെയറും ഒരുക്കും. സപ്ലൈകോ മാവേലി സ്‌റ്റോറുകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷ പരിപാടികള്‍ ഇക്കുറി ഉണ്ടാകില്ല. കേരളത്തില്‍ ഖാദി ഉത്പന്നങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് നല്‍കിവരുന്നുണ്ടെന്നും മഖ്യമന്ത്രി അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group