67-ാമത് തെക്കൻ കുരിശുമല മഹാ തീർത്ഥാടനത്തിന് തുടക്കം. പുനലൂർ രൂപത ബിഷപ്പ് ഡോ. സിൽവിസ്റ്റർ പൊന്നുമുത്തനാണ് പതാക ഉയർത്തിയത്.
തീർത്ഥാടനത്തിൻ്റെ ഒന്നാംഘട്ടം 17ന് അവസാനിക്കും. 28, 29 തിയതികളിൽ രണ്ടാം ഘട്ട തീർത്ഥാടനം നടക്കും. വിശുദ്ധ കുരിശ് തീര്‍ത്ഥാടകരുടെ പ്രത്യാശ എന്നതാണ് തീര്‍ത്ഥാടന സന്ദേശം. വെള്ളറടയിൽ നിന്നും രണ്ടിന് ആരംഭിച്ച പ്രത്യാശയുടെ കുരിശിൻ്റെ വഴിക്ക് നെയ്യാറ്റിൻകര കെസിവൈഎം രൂപതാ സമിതി നേതൃത്വം നൽകി. സംഗമ വേദിയിൽ നടന്ന ഗാനാഞ്ജലിക്ക് നെയ്യാറ്റിൻകര അസിസി കമ്മ്യൂണിക്കേഷൻ നേതൃത്വം നൽകി.
സംഗമ വേദിയിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയ്ക്കും ബിഷപ്പ് മുഖ്യ കാർമികത്വം വഹിച്ചു. മോൺ. ജി. ക്രിസ്‌തുദാസ്, മോൺ. ഡോ. വിൻസെന്റ് കെ.പീറ്റർ, രൂപതയിലെ വൈദീകർ സഹകാർമികരായി. 6.30 ന് നടന്ന ഉദ്ഘാടന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്‌തു. നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ. വിൻസൻ്റ് സാമുവൽ അധ്യക്ഷനായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….