ഏഴാമത് എയ്ൽസ്ഫോർഡ് തീർത്ഥാടനം മെയ്‌ 25ന്

എയ്ൽസ്ഫോർഡിലെ ചരിത്രമുറങ്ങുന്ന സ്വർഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോയ്ക്ക് ചുറ്റും കർമ്മലനാഥയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള എയ്ൽസ്ഫോർഡ് തീർത്ഥാടനo ഈ മാസം 25ന് നടക്കും.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനത്തിൽ വർഷംതോറും നിരവധി വിശ്വാസികളാണ് പങ്കെടുക്കറുള്ളത്.

മെയ്‌ 25ന് രാവിലെ 11 മണിയോടെ കൊടിയേറ്റ് നടക്കും തുടർന്ന് ജപമാല, പ്രസുദേന്തി വാഴ്ച്ച, തുടർന്ന് 1.30 ആഘോഷമായ തിരുനാൾ കുർബാനക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പികൽ പിതാവ് മുഖ്യ കാർമികത്വം വഹിക്കും.തുടർന്ന് തിരുനാൾ പ്രദക്ഷിണം, സമാപന ആശീർവാദo, നേർച്ച വിതരണം, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും.

തീർഥാടന സമാപനത്തോടനുബന്ധിച്ചാണ് സ്നേഹവിരുന്ന് ക്രമീകരിച്ചിരിക്കുന്നത്.ഉച്ച ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കുകയില്ല കൂടാതെ ഈ വർഷവും തീർഥാടനത്തിന്റെ പ്രസുദേന്തിയാകാൻ വേണ്ടി നിശ്ചയിച്ചിരിക്കുന്ന തുക BACS വഴിയായി transfer ചെയ്യാവുന്നതാണെന്ന് വികാരി
Fr. മാത്യൂസ് കുരിശുമ്മൂട്ടിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
PILGRIMAGE COMMITTEE: CHIEF CO-ORDINATOR Fr Mathews Kurisummoottil (cc) +44 7767 999087 Lijo Sebastian 07828 874708, Dominic Mathew 07894 075151, MANOJ Thomas +447402429478

Venue Address :AYLESFORD ME 20 7BX


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group