ആലപ്പുഴ ജില്ലയിൽ നാളെ ഗതാഗത നിയന്ത്രണം

ഓച്ചിറ 28-ാം ഓണം മഹോത്സവത്തോടനുബന്ധിച്ച് നാളെ പകൽ 11 മണി മുതൽ ആലപ്പുഴ ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

അടൂർ ഭാഗത്തു നിന്നും ആലപ്പുഴ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും രണ്ടാംകുറ്റി – ഓലകെട്ടിയമ്പലം – മാവേലിക്കര തട്ടാരമ്പലം – നങ്ങ്യാർകുളങ്ങര കവല വഴി പോകേണ്ടതാണ്.

അടൂർ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും കറ്റാനം തഴവാമുക്ക് ചൂനാട് – മണപ്പള്ളി അരമത്തെ മഠം – പുതിയകാവ് വഴി പോകേണ്ടതാണ്.

കെ പി റോഡ് വഴി കായംകുളം ടൗണിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന എല്ലാ ബസ്സുകളും നാളെ ഒന്നാം കുറ്റി ജംഗ്ഷനിൽ ട്രിപ്പ് അവസാനിപ്പിച്ച് തിരികെ പോകേണ്ടതാണ്.

ആലപ്പുഴ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവല തട്ടാരമ്പലം മാവേലിക്കര ഓലകെട്ടിയമ്പലം- രണ്ടാം കുറ്റി – കറ്റാനം, ചാരുംമൂട് ചക്കുവള്ളി വഴി കരുനാഗപ്പള്ളി എത്തി പോകേണ്ടതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group