ഇന്ത്യൻ സേനയ്ക്ക് പുതുതായി 800 കോടിയുടെ വാഹനങ്ങൾ

ഇന്ത്യൻ സേനയ്ക്ക് വേണ്ടിയുള്ള വാഹന നിർമ്മാണ കരാറുമായി അശോക് ലെയ്‌ലന്‍ഡ് ലിമിറ്റഡ്. 800 കോടിയുടെ വാഹന കരാര്‍ ആണ് അശോക് ലെയ്‌ലന്‍ഡ് ലിമിറ്റഡ് സ്വന്തമാക്കിയത്. അശോക് ലെയ്‌ലന്‍ഡ് ലിമിറ്റഡ് ഫീല്‍ഡ് ആര്‍ട്ടിലറി ട്രാക്ടേഴ്‌സ്, ഗണ്‍ ടോവിങ് വെഹിക്കിള്‍സ് എന്നിവയടക്കമുള്ള വാഹനങ്ങളാണ് ഇന്ത്യൻ സേനയ്ക്ക് നിർമ്മിച്ച് നൽകുന്നത്. കരാര്‍ പ്രകാരമുള്ള വാഹനങ്ങള്‍ അടുത്ത 12 മാസത്തിനുള്ളില്‍ സൈന്യത്തിന് കൈമാറുമെന്ന് അശോക് ലെയ്‌ലന്‍ഡ് അറിയിച്ചിട്ടുണ്ട്.

കൂടാതെ നിർമിക്കാൻ പോകുന്ന വാഹനങ്ങളിൽ തോക്കുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ടാവും. 2020ലെ കേന്ദ്ര സര്‍ക്കാറിന്റെ ആദ്യത്തെ പോസിറ്റീവ് ഇന്‍ഡിജെനൈസേഷന്‍ പട്ടികയില്‍ ഈ രണ്ടു പ്ലാറ്റ് ഫോമുകളും ഉള്‍പ്പെട്ടിരുന്നു. ഇന്ത്യൻ സൈന്യത്തിന് ഏറ്റവും കൂടുതൽ വാഹനങ്ങൾ നിർമിച്ചു നൽകിയ കമ്പനിയാണ് അശോക് ലെയ്‌ലാൻഡ്. ഇന്ത്യന്‍ സേനയുടെ വാഹന കരാര്‍ നേടുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. പ്രതിരോധ വാഹന വില്‍പന ഞങ്ങളുടെ വളര്‍ച്ചയില്‍ വളരെ നിര്‍ണായകമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group