തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി മാർപാപ്പ ഇടപെടണം: വേള്‍ഡ് ജൂവിഷ് കോണ്‍ഗ്രസ് പ്രസിഡന്‍റ്

ഇസ്രയേല്‍ ഹമാസ് പോരാട്ടത്തിൽ തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി മാർപാപ്പ ഇടപെടണമെന്ന ആവശ്യവുമായി വേള്‍ഡ് ജൂവിഷ് കോണ്‍ഗ്രസ് പ്രസിഡന്‍റ് റൊണാള്‍ഡ് ലോദര്‍.

വത്തിക്കാനില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച മദ്ധ്യേ ആയിരുന്നു റൊണാള്‍ഡ് ലോദറിന്‍റെ അഭ്യര്‍ത്ഥന.

ഒക്ടോബര്‍ 7ന് ഹമാസ് തീവ്രവാദികളുടെ ഇസ്രായേല്‍ ആക്രമണം ലോകത്തെ ആകമാനം നടുക്കിയ സംഭവമായിരുന്നു. കൂട്ടക്കൊലയ്ക്ക് പുറമെ നിരവധി ഇസ്രായേല്യരെ ഹമാസ് ബന്ദികളാക്കുകയും പീഡിപ്പിക്കുകയും അതിദാരുണമായി കൊലപ്പെടുത്തുകയും ചെയ്തതായുള്ള വാര്‍ത്തകളാണ് അനുദിനം പുറത്ത് വരുന്നത്. ഈ പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വേള്‍ഡ് ജൂവിഷ് കോണ്‍ഗ്രസ് പ്രസിഡന്‍റ് റൊണാള്‍ഡ് ലോദര്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.
ഗാസയില്‍ ബന്ദികളാക്കപ്പെട്ട ഇസ്രയേലികളുടെ മോചനത്തിനായി പാപ്പ ഇടപെടണം എന്ന ആവശ്യമാണ് റൊണാള്‍ഡ് ലോദര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

200 ഓളം കുടുംബങ്ങള്‍ ബന്ദികള്‍ ആക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഇസ്രായേല്‍ ഡിഫെന്‍സ് ഫോഴ്സ് വെളിപ്പെടുത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group