ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി ഐഎസ്ആർഒ

വീണ്ടും ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി ഐഎസ്ആർഒ.

ഇത്തവണ 7 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒയുടെ തീരുമാനം. പി.എസ്.എൽ.വി-സി56 റോക്കറ്റിലാണ് 7 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 26ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഏഴ് ഉപഗ്രഹങ്ങളുടെയും വിക്ഷേപണം. സിംഗപ്പൂരിലെ ഡിഎസ്എസ്എആർ ഉപഗ്രഹവും, ആറ് ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്.

സിംഗപ്പൂർ സർക്കാരും, ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഡിഎസ്എസ്എആർ ദൗത്യം. 316.9 കിലോഗ്രാമാണ് ഡിഎസ്എസ്എആർ ഉപഗ്രഹത്തിന്റെ ഭാരം. ഇതിന് പുറമേ, ആർക്കേഡ്, വെലോക്സ് എ.എം, ഓർബ് 12 സ്ട്രൈഡർ എന്നീ ചെറിയ ഉപഗ്രഹങ്ങളും, ഗലാസിയ 2, സ്കൂബ് 2, നുല്ലോൺ എന്നീ കുഞ്ഞൻ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group