പങ്കുവെക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശ്വാസികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.ആവശ്യമുള്ളവർക്ക് വേണ്ടി നാം എത്രമാത്രം പങ്കുവെച്ചു എന്നായിരിക്കും വിധി ദിനത്തിൽ ക്രിസ്തു നമ്മോട് ചോദിക്കുകയെന്ന് മാർപാപ്പ വിശ്വാസികളെ ഉത്ബോധിപ്പിച്ചു.
ഭക്ഷണം ആരുടെയും സ്വകാര്യ സ്വത്തല്ല ദൈവകൃപയോടെ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ദൈവം നല്‍കിയിരിക്കുന്ന പരിപാലനയാണെന്നും അദ്ദേഹം വിശദമാക്കി.സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ ദൈവം സൂചിപ്പിച്ചിരിക്കുന്ന അന്നന്നയപ്പം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്, കര്‍തൃപ്രാര്‍ത്ഥനയെ വിശദീകരിച്ചു കൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു.തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷിക്കാന്‍ എന്തു കൊടുക്കും എന്ന ആകുലതയോടെ ചിന്തിച്ച് ഉറങ്ങാന്‍ പോകുന്ന അനേകം മാതാപിതാക്കള്‍ ഈ ഭൂമിയിലുണ്ട്. യുദ്ധക്കെടുതികള്‍ മൂലം ഭക്ഷിക്കാന്‍ ഒന്നുമില്ലാത്ത പാവപ്പെട്ട കുഞ്ഞുങ്ങള്‍ ഈ ലോകത്തിലുണ്ട്. യെമനിലും സിറിയയിലും തെക്കന്‍ സുഡാനിലും പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചുകൊണ്ട് പങ്കുവെക്കലിന്റെ ക്രിസ്തു സ്നേഹം മറ്റുള്ളവർക്ക് പകർന്നു നൽകണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group