ഏകീകരിച്ച കുര്‍ബാന ക്രമം നവംബർ 28 മുതല്‍ നടപ്പിലാക്കുവാന്‍ സിനഡ് തീരുമാനം..

കോട്ടയം: അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് സിറോ മലബാർ സഭയുടെ ഏകീകരിച്ച വിശുദ്ധ കുര്‍ബാന ക്രമം നവംബർ 28 മുതല്‍ നടപ്പിലാക്കുവാന്‍ സിനഡ് തീരുമാനിച്ചു.1999ലെ സഭാ സിനഡ് എടുത്തതും തുടർന്നുള്ള സിനഡുകളിൽ ആവർത്തിച്ച് അംഗീകരിച്ചതുമായ തീരുമാനം 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ തിരുമാനിച്ചതായി സിനഡാനന്തരo പുറപ്പെടുവിച്ച ഇടയലേഖനത്തിൽ അറിയിച്ചു.ഏകീകരിച്ച വിശുദ്ധ കുർബാനയർപ്പണരീതി രൂപത മുഴുവനും ഒരുമിച്ചു നടപ്പിലാക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളിൽ തീരുമാനം അംഗീകരിച്ചുകൊണ്ട്, ആദ്യഘട്ടമായി കത്തീഡ്രൽ പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസഭവനങ്ങളിലും മൈനർ സെമിനാരികളിലും സാധ്യമായ ഇടവകകളിലും 2021 നവംബർ 28നു തന്നെ ആരംഭിക്കണമെന്നും സിനഡ് നിര്‍ദ്ദേശിച്ചു. 2021 നവംബർ 28 മുതൽ സഭയിലെ എല്ലാ പിതാക്കൻമാരും ഏകീകരിച്ച ക്രമത്തിലുള്ള വിശുദ്ധ കുർബാന അർപ്പിക്കുവാൻ തീരുമാനിച്ചു. ഏകീകരിച്ച ബലിയർപ്പണ രീതി ഫലപ്രദമായ ആരാധനക്രമ ബോധവത്ക്കരണത്തിലൂടെ 2022ലെ ഈസ്റ്റർ ഞായറാഴ്ചയോടെയെങ്കിലും (2022 ഏപ്രിൽ 17) രൂപത മുഴുവനിലും നടപ്പിലാക്കണം.
കാർമ്മികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദി (ബേമ്മ)യിൽ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വി. കുർബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച വി. കുർബാന അർപ്പണരീതി. പരിശുദ്ധ പിതാവു നിർദ്ദേശിച്ച പ്രകാരമുള്ള ഏകീകൃത ബലിയർപ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സിനഡു തീരുമാനിക്കുന്നുവെന്നും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവച്ചു സഭയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒരുമനസ്സോടെ ഈ തീരുമാനം നടപ്പിലാക്കണമെന്നു സിനഡു പിതാക്കന്മാർ സഭാംഗങ്ങൾ എല്ലാവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.കൂടാതെ ഒരുമാസകാലം സിനഡിന്റെ വിജയത്തിനായി പ്രാർത്ഥിച്ച എല്ലാ വിശ്വാസികൾക്കും കർദിനാൾ ആലഞ്ചേരി നന്ദി അറിയിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group