കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനമറിയിച്ചു .നിസ്വാര്‍ഥസേവനം ജീവിതശൈലിയാക്കിയ ഓസ്കര് ഫെര്‍ണാണ്ടസ് ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച നേതാവാണെന്നു കര്‍ദിനാള്‍ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.മുന്‍ കേന്ദ്രമന്ത്രി, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്, ലോക്സഭയിലെയും രാജ്യസഭയിലെയും അംഗം എന്നീ നിലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം അദ്ദേഹം നടത്തി. വിശ്വസ്തത അദ്ദേഹത്തിന്റെ എടുത്തുപറയേണ്ട ജീവിതഗുണമാണ്. പൊതുപ്രവര്‍ത്തകനായി വിവിധ മേഖലകളില്‍ ഉന്നതിയില്‍ വ്യാപരിച്ചപ്പോഴും ദൈവവിശ്വാസവും സഭാ സ്നേഹവും അദ്ദേഹം എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നുവെന്നും
കർദിനാൾ പറഞ്ഞു.അദ്ദേഹത്തെ പലതവണ നേരില്‍ കാണാന്‍ ഇടയായ സാഹചര്യങ്ങളെക്കുറിച്ചും കര്‍ദിനാള്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളും ഇടപെടലുകളുമെല്ലാം എപ്പോഴും മറ്റുള്ളവരുടെ ജീവിതത്തില്‍ സന്തോഷം പകരുന്ന വിധത്തിലായിരുന്നുവെന്നും കർദിനാൾ ആലഞ്ചേരി പറഞ്ഞു തന്റെ പ്രാര്‍ഥനയും അനുശോചനവും അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും അറിയിച്ച കര്‍ദിനാള്‍ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group