ശ്രവിക്കാൻ പഠിക്കുക: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി : ചെന്ന് കാണുക” എന്ന സന്ദേശത്തിൽ കേന്ദ്രീകരിച്ചുള്ള 2021-ലെ ലോക ആശയവിനിമയ ദിനസന്ദേശത്തിനു ശേഷം 2022-ൽ വരുന്ന ലോക ആശയവിനിമയദിനത്തിനായുള്ള തന്റെ സന്ദേശത്തിൽ ലോകത്തോട്, “ശ്രവിക്കാൻ വീണ്ടും പഠിക്കാൻ” ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു .

ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരി എല്ലാവരെയും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബാധിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിട്ടുണ്ട് എന്നും, അതുകൊണ്ടുതന്നെ, എല്ലാവർക്കും ശ്രവിക്കപ്പെടേണ്ടതിനും ആശ്വസിക്കപ്പെടേണ്ടതിനും ആവശ്യമുണ്ട് എന്നും ഓർമ്മിപ്പിക്കുന്ന ഇത്തവണത്തെ പ്രമേയം ശരിയായ അറിവിന് കേൾവി അത്യാവശ്യമാണ് എന്ന് ഉദ്ബോധിപ്പിക്കുന്നു സത്യത്തിനായുള്ള അന്വേഷണം ആരംഭിക്കുന്നത് കേൾക്കുന്നതിലൂടെയായെന്നും . അതുപോലെ തന്നെയാണ് സാമൂഹിക ആശയവിനിമയ മാർഗങ്ങളിലൂടെയുള്ള സാക്ഷ്യവും. ഓരോ പരസ്പരസംഭാഷണവും, ഓരോ ബന്ധവും തുടങ്ങുന്നത് കേൾവിയിലൂടെയാണെന്നും ഇക്കാരണത്താൽ, പരസ്പരം ആശയവിനിമയം നടത്തുന്നവരെന്ന നിലയിലും, തൊഴില്പരമായും വളരാൻ, നമ്മൾ എങ്ങനെ കൂടുതലായി മറ്റുള്ളവരെ കേൾക്കണമെന്ന് എങ്ങനെ വീണ്ടും പഠിക്കണമെന്നും നാം അറിയേണ്ടതുണ്ടെന്നും മാർപാപ്പ പറഞ്ഞു.

മറ്റുള്ളവരെ എങ്ങനെയാണ് ശ്രവിക്കുന്നതെന്ന് ശ്രദ്ധിക്കണമെന്ന് യേശുതന്നെ നമ്മോട് ആവശ്യപ്പെടുന്നുണ്ടെന്ന് സുവിശേഷം (ലൂക്ക 8,18) ഉദ്ധരിച്ച് മാർപാപ്പാ വ്യക്തമാക്കി.യഥാർത്ഥത്തിൽ ശ്രവിക്കുവാൻ ധൈര്യം ആവശ്യമാണെന്നും, തുറവിയുള്ളതും, മുൻവിധികളില്ലാത്തതും, സ്വതന്ത്രവുമായ ഒരു ഹൃദയം ഇതിന് ആവശ്യമാണെന്നും മാർപാപ്പാ ഉദ്‌ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group