വിദേശ സഹായത്തിന് രജിസ്ട്രേഷൻ കാലാവധി നീട്ടിയെങ്കിലും മിഷനറീസ് ഓഫ് ചാരിറ്റിക്ക് പ്രയോജനം ലഭിക്കില്ല

ന്യൂഡൽഹി: വിദേശത്തു നിന്ന് സഹായം ലഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ കാലാവധി മാർച്ച് 31 വരെ നീട്ടാൻ കേന്ദ്രആഭ്യന്തര മന്ത്രാലയം തീരുമാനിച്ചുവെങ്കിലും ഇതിന്റെ പ്രയോജനം മിഷനറീസ് ഓഫ് ചാരിറ്റിക്ക് ലഭിക്കില്ലയെന്ന് റിപ്പോർട്ട് . കാരണം രജിസ്ട്രേഷൻ പുതുക്കാൻ അപേക്ഷ തള്ളിക്കളഞ്ഞവർക്ക് ഇത് ബാധകമല്ല. മിഷനറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ തള്ളിക്കളയുകയാണ് ചെയ്തത്. അതുകൊണ്ടാണ് കാലാവധി നീട്ടിയെങ്കിലും മിഷനറീസ് ഓഫ് ചാരിറ്റിക്ക് പ്രയോജനം ലഭിക്കാതെ പോകുന്നത്.

രജിസ്ട്രേഷൻ പുതുക്കാൻ കഴിഞ്ഞ 13 നാണ് മിഷനറീസ് ഓഫ് ചാരിറ്റി അപേക്ഷ നൽ കിയത്. എന്നാൽ ഇവരുടെ അപേക്ഷ 25 ന് അധികൃതർ തള്ളിക്കളഞ്ഞിരുന്നു. കൂടാതെ സന്യാസസമൂഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം മമത ബാനർജി ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെ വിവാദമാകുകയും രാഷ്ട്രീയപാർട്ടികൾ ഇതേറ്റുപിടിക്കുകയും ചെയ്തിരുന്നു.
എന്നാൽ അക്കൗണ്ടുകൾ മരവിപ്പിച്ചത് സന്യാസിനി സമൂഹം ആവശ്യപ്പെട്ടിട്ടാണെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരണവുമായി എത്തി തുടർന്ന് സന്യാസിനി സമൂഹവും ഇതിനെ കുറിച്ച് വിശദീകരണം നൽകിയിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group