സംസ്ഥാനത്ത് ഞായറാഴ്ച മാത്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ക്രൈസ്തവ വിശ്വാസികളെ പള്ളിയിൽ പ്രവേശിപ്പിക്കാതിരിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് പി.സി. ജോർജ്.
വിശുദ്ധ കുർബാന കാണുന്നതിൽ നിന്നും പള്ളി പൂട്ടിയതിലൂടെ ദൈവനിഷേധം ക്രൈസ്തവർക്കെതിരേയും ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ എന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സമ്മേളനങ്ങൾക്ക് 500നു മുകളിൽ ആളുകൾ പങ്കെടുക്കുമ്പോൾ മോസ്കുകളിൽ പ്രാർഥനയ്ക്ക് 20 പേരും പള്ളികളിൽ അഞ്ച് പേർക്കുമായി നിജപ്പെടുത്തിയിരിക്കുന്നത് ക്രൈസ്തവ നോടുള്ള അവഗണന ആണെന്നും അദ്ദേഹം പറഞ്ഞു.
പള്ളികൾ മുഴുവൻ പൂട്ടിച്ചു ക്രിസ്ത്യാനികളുടെ പ്രാർഥനാ സ്വാതന്ത്ര്യത്തെ സർക്കാർ തടഞ്ഞിരിക്കുകയാണെന്നും ക്രൈസ്തവർ ഞായറാഴ്ച പള്ളിയിൽ പോയി കുർബാന കാണുന്നതിനാണു സംസ്ഥാന സർക്കാർ ഭംഗം വരുത്തിയിരിക്കുന്നതെന്നും സംസ്ഥാന സർക്കാർ ദൈവനിഷേധം തൊഴിലാക്കി മാറ്റിയിരിക്കുകയാണെന്നും പി.സി. ജോർജ് കുറ്റപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group