ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് തടവുശിക്ഷ

2016 ജൂലൈ 26-ന് നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന ഫ്രഞ്ച് പുരോഹിതൻ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ തീവ്രവാദികൾക്ക് പാരീസിലെ വിചാരണക്കോടതി ദീർഘകാല ജയിൽ ശിക്ഷ വിധിച്ചു.

വൈദികനെ കഴുത്തറുത്തു കൊലപ്പെടുത്തിയ രണ്ടുപേരെയും പള്ളിയിൽനിന്നു പോകും വഴി പോലീസ് വെടിവച്ചു കൊന്നിരിന്നു. വൈദികനെ വധിക്കാനുള്ള ഗൂഢാലോചനയിൽ മൂന്നു പേരുടെയും പങ്ക് സംശയാതീതമാണെന്ന് കോടതി പറഞ്ഞു. എട്ടും പത്തും പതിമൂന്നും വർഷം വീതമാണ് ഓരോരുത്തർക്കും ശിക്ഷ ലഭിച്ചത്.ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ആദേല്‍ ഖെര്‍മിച്ചെ, അബ്ദേല്‍ മാലിക് പെറ്റിറ്റ്ജീന്‍ എന്നീ യുവാക്കള്‍ എണ്‍പത്തിയഞ്ചു വയസ്സുകാരനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

തന്റെ ആറ് പതിറ്റാണ്ട് നീളുന്ന പൗരോഹിത്യ ജീവിതത്തില്‍ ഇസ്ലാം മതവിശ്വാസികളുമായി വളരെയേറെ സഹകരിച്ചായിരുന്നു ഫാ. ഹാമല്‍ പ്രവര്‍ത്തിച്ചിരുന്നത്. 2005-ല്‍ വിശ്രമ ജീവിതത്തിലാവുന്നത് വരെ അദ്ദേഹം വിവിധ പ്രേഷിത മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു.

ഫാ. ഹാമലിനെ കൊലപ്പെടുത്തിയവര്‍ക്ക് സിറിയ ആസ്ഥാനമായുള്ള മുതിർന്ന ഐസിസ് പ്രവർത്തകനും തമ്മിലുള്ള ബന്ധം കഴിഞ്ഞ വര്‍ഷം പുറത്തു വന്നിരിന്നു. ഫ്രഞ്ച് ഇന്റലിജൻസ് ഏജൻസിയായ ഡിജിഎസ്ഐയിൽ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് ജൂലൈ 6ന് ഫ്രഞ്ച് വാരികയായ ലാ വീയാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group